പാലക്കാട്: പാലക്കാട് കൊടുമ്പ് കല്ലിങ്കൽ ജംക്‌ഷനില്‍ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂഷ് (19)എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഋഷി(24), ജിതിന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. മരത്തിലിടിച്ച കാര്‍ വയലിലേക്ക് മറിയുകയായിരുന്നു. ചിറ്റൂരിൽ നിന്ന് മടങ്ങിവരുന്ന വഴിയാണ് കൊടുമ്പ് കല്ലിങ്കൽ ജംക്‌ഷനില്‍ വച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.
അതേസമയം കൊച്ചി ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
Also Read: Student Found Dead: കോഴിക്കോട് നിയമ വിദ്യാർത്ഥി താമസ സ്ഥലത്ത് മരിച്ച നിലയിൽ
അപകടത്തിൽ കാറിന്റെ മുൻവശവും സൈഡ് ഭാഗവും പൂർണമായി തകർന്നിരുന്നു. കാർ അമിതവേഗതയിലായിരുന്നുവെന്നാണ് നിഗമനം. തൃശൂർ ഭാഗത്ത് നിന്നാണ് കാർ വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









