Gold price Today 19 July 2025: ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വർണവിലയിൽ ഇന്നത്തെ വർധനവ് എത്ര?

Published: Jul 19, 2025, 10:14 AM IST|Updated: Jul 19, 2025, 10:14 AM IST

Gold price Today 19 ജൂലൈ 2025: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. കുറച്ച് ദിവസങ്ങളായി കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില.

 

ജൂലൈ 14ന് 73240 രൂപയിലേക്ക് ഉയർന്ന സ്വർണവില അടുത്ത രണ്ട് ​ദിവസങ്ങളിൽ താഴേക്ക് എത്തിയിരുന്നു. എന്നാൽ ജൂലൈ 17 മുതൽ വീണ്ടും വീല ഉയരുകയാണ്. 

 

1/5

ഇന്ന് 160 രൂപയാണ് സ്വർണവില ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,360 രൂപയിലെത്തി നിൽക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. 

 

2/5

ഇന്നലെ, ജൂലൈ 18ന് രാവിലെയും ഉച്ച കഴിഞ്ഞും സ്വർണവിലയിൽ വർധനവ് ഉണ്ടായിരുന്നു. 360 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇകോടെയാണ് സംസ്ഥാനത്തെ സ്വർണവില വീണ്ടും 73,000 കടന്നത്. 

 

3/5

ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത് 20 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു ​ഗ്രാം സ്വർണത്തിന് 9170 രൂപയായിരിക്കുകയാണ്. 

 

4/5

ഒരു ​ഗ്രാമിന് ഇന്നലെ 45 രൂപയാണ് വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് ഒരു ​ഗ്രാം സ്വർത്തിന്റെ വ്യാപാരം നടക്കുന്നത്. 

 

5/5

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഒരു പവന് 73,360 രൂപയും ഒരു ​ഗ്രാമിന് 9170 രൂപയുമാണ് വില.