1/7താരൻ കുറയ്ക്കാനും തലയോട്ടിയിലെ ചൊറിച്ചിലും ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എങ്കിൽ, ഇവ ശമിപ്പിക്കാൻസഹായിക്കുന്ന ലളിതമായ വീട്ടുവിദ്യകൾ ഇതാ
2/7തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും, ഫംഗസ് വളർച്ച, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നതിനും ആപ്പിൾ സിഡെർ വിനെഗർ നല്ലതാണ്. ഇതിനായി ആപ്പിൾ സിഡെർ വിനെഗറും വെള്ളവും തുല്യ അളവിൽ കലർത്തി തലയോട്ടിയിൽ പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വച്ച ശേഷം നന്നായി കഴുകുക.
3/7ടീ ട്രീ ഓയിലിന് ശക്തമായ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് താരൻ ഇല്ലാതാക്കാനും തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാനും സഹായിക്കുന്നു.എന്നും, തലയോട്ടിയിൽ പുരട്ടി കുറച്ചു നേരം വെച്ച ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകുക.
4/7കറ്റാർ വാഴ ഫംഗസ് അല്ലെങ്കിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന താരനെ ചെറുക്കാൻ സഹായിക്കുന്നു. ജെൽ വേർതിരിച്ചെടുത്ത് തലയോട്ടിയിൽ നേരിട്ട് പുരട്ടുക. 20 മുതൽ 30 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
5/7ആര്യവേപ്പിലയിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് താരൻ കുറയ്ക്കുന്നു. പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകി കളയാം.
6/7ഉലുവയിൽ ആന്റിഫംഗൽ, മോയ്‌സ്ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് താരൻ, വരണ്ട സ്കാൽപ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. കുതിർത്ത വിത്തുകൾ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടി കഴുകി കളയുക.
7/7Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.