തൊണ്ടവേദന മാറുന്നില്ലെങ്കിൽ ഈ വീട്ടുവിദ്യകൾ പരീക്ഷിച്ചുനോക്കൂ
പ്രകൃതിദത്തമായ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുള്ള തേൻ തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിലോ ചായയിലോ ഒരു സ്പൂൺ തേൻ കലർത്തി കഴിക്കുന്നത് ആശ്വാസം നൽകും.
ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് വീക്കം കുറയ്ക്കാനും അണുബാധയെ ചെറുക്കാനും സഹായിക്കുന്നു. ചെറു ചൂടുള്ള വെള്ളത്തിൽ ഉപ്പ് കലർത്തി ദിവസം രണ്ട് നേരം ഗാർഗിൾ ചെയ്യുക.
ഉലുവയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, വേദനയും വീക്കവും കുറയ്ക്കാനുള്ള കഴിവ് ഇവയ്ക്ക് ഉണ്ട്. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
പെപ്പർമിൻ്റിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇത് തൊണ്ടവേദനക്ക് ആശ്വാസം നൽകും. അതിനാൽ ചെറു ചൂടുള്ള പെപ്പർമിൻ്റ് ടീ കുടിക്കുക.
ഉപ്പുവെള്ളം പോലെ, ബേക്കിംഗ് സോഡയും ബാക്ടീരിയകളെ കൊല്ലുകയും ഫംഗസ് വളർച്ച തടയുകയും ചെയ്യും. ഒരു സ്പൂൺ ബേക്കിംഗ് സോഡ ചെറു ചൂടുള്ള വെള്ളത്തിൽ ചേർത്ത് ഗാർഗിൾ ചെയ്യുക.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.