സ്ത്രീകളിലെ ഹോർമോൺ തകരാറുകൾക്ക് കാരണമാകുന്ന അഞ്ച് ജീവിത ശീലങ്ങളെ കുറിച്ച് അറിയാം.
സ്ത്രീകളിലെ ഹോർമോൺ അസുന്തുലിതാവസ്ഥയുടെ പ്രധാന കാരണം ജീവിത ശൈലിയാണ്. ഹോർമോൺ തകരാറുകൾക്ക് കാരണമാകുന്ന അഞ്ച് ജീവിത ശീലങ്ങളെ കുറിച്ച് അറിയാം.
പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കൂടുതലുള്ള ഭക്ഷണക്രമം ഇൻസുലിൻ പ്രതിരോധത്തിനും ഹോർമോൺ അസ്ഥിരതയ്ക്കും കാരണമാകും.
തുടർച്ചയായ സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു, ഇത് ശരീരത്തിലെ മറ്റ് ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും തൈറോയ്ഡ് ഹോർമോണുകളെ ബാധിക്കുകയും ചെയ്യുന്നു.
ദിവസേന 7-8 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹോർമോൺ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുകയും വളർച്ചാ ഹോർമോണിനെയും മെലറ്റോണിന്റെയും അളവ് തടസ്സപ്പെടുത്തുകയും ചെയ്യുന്നു .
പ്ലാസ്റ്റിക്കുകൾ, കീടനാശിനികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിൽ കാണപ്പെടുന്ന ഇഡിസി, ഹോർമോണുകളെ അനുകരിക്കുകയും ശരീരത്തിന്റെ എൻഡോക്രൈൻ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
മദ്യവും അമിതമായ കഫൈനും ഹോർമോൺ നിയന്ത്രണത്തെ തടസ്സപ്പെടുത്തുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.