പൂന്തോട്ടം മനോഹരമാക്കാൻ അലങ്കാര സസ്യങ്ങൾ
പൂന്തോട്ടങ്ങളുടെ മൊത്തത്തിലുള്ള ഭംഗി വർദ്ധിപ്പിക്കുന്നതിനാണ് സാധാരണയായി അലങ്കാര പൂക്കൾ നടുന്നത്. ഇവ പ്രാദേശികമായി വളർത്തുന്ന പൂക്കളല്ല. അതിനാൽ, അവ വളർത്തുമ്പോൾ നിങ്ങൾ കൂടുതൽ മുൻകരുതലുകളും ശ്രദ്ധയും എടുക്കേണ്ടതുണ്ട്. നിങ്ങളുടെ പൂന്തോട്ടം മനോഹരമാക്കാൻ ഇവക്ക് കഴിയും.
ഇന്ത്യയിലുടനീളം പല പ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഒരു അലങ്കാര പുഷ്പമാണ് കോസ്മോസ് . ജൂൺ പകുതി മുതൽ ജനുവരി ആദ്യം വരെയാണ് ഇന്ത്യയിൽ ഈ പൂക്കൾ വിരിയുന്നത്. ഈ അലങ്കാര സസ്യം 48 ഇഞ്ച് വരെ ഉയരത്തിൽ വളരുന്നു, വളരാൻ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. ഇതിന് അർദ്ധ വരൾച്ചയെ സഹിക്കാൻ കഴിയും.
പുഷ്പ വ്യവസായത്തിൽ വളരെ പ്രചാരമുള്ള അലങ്കാര പൂക്കളാണ് ഡാലിയകൾ. വെള്ള, പിങ്ക്, മഞ്ഞ, ചുവപ്പ്, കടും ചുവപ്പ്, പർപ്പിൾ, ഓറഞ്ച്, കടും പിങ്ക് തുടങ്ങി വിവിധ നിറങ്ങളിൽ ഇവ ലഭ്യമാണ്. ഇവയ്ക്ക് ദിവസവും കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ജൂൺ ആദ്യമോ ഏപ്രിൽ മധ്യത്തിലോ നിങ്ങൾക്ക് അവ നടാം.
പല വർണ്ണങ്ങളിൽ ലഭ്യമായ അലങ്കാര സസ്യമാണ് ബെഗോണിയ. ഭാഗികമായ സൂര്യപ്രകാശത്തിൽ ഇത് നന്നായി വളരുമെങ്കിലും, പതിവായി നനവ് ഇവക്ക് ആവശ്യമാണ്.
ഇന്ത്യയിലെ ജനപ്രിയ അലങ്കാര പുഷ്പങ്ങളിൽ ഒന്നാണ് ഹൈഡ്രാഞ്ചിയ. സൂര്യപ്രകാശം കുറവുള്ള തണൽ പ്രദേശങ്ങളിൽ പോലും ഹൈഡ്രാഞ്ചിയ നന്നായി വളരുമെന്നതിനാൽ വളർത്തുന്നത് എളുപ്പമാണ്. പിങ്ക്, നീല, വയലറ്റ്, പർപ്പിൾ എന്നീ നിറങ്ങളിൽ ഇവ ലഭ്യമാണ്.
ചുവപ്പ്, ഓറഞ്ച്, മഞ്ഞ, ഓറഞ്ച് ചുവപ്പ് നിറങ്ങളിലുള്ള ജമന്തികൾ നിങ്ങളുടെ പൂന്തോട്ടം കൂടുതൽ മനോഹരമാക്കും. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നന്നായി വളരുന്ന, പരിചരണം കുറഞ്ഞ സസ്യങ്ങളാണിവ. കൂടുതൽ പൂക്കൾ ഉത്പാദിപ്പിക്കാൻ ചെടിക്ക് പതിവായി നനവ് ആവശ്യമാണ്.