Weight Gain: ഭക്ഷണം കുറച്ചിട്ടും തടി കുറയുന്നില്ലേ? ഇവയാകാം കാരണങ്ങൾ!

Fri, 06 Dec 2024-3:25 pm,

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയായ ഹൈപ്പോതൈറോയിഡിസം, പെട്ടെന്ന് ശരീരഭാരം വർധിപ്പിക്കും. 

 

ഓവുലേഷൻ പ്രക്രിയ ക്യത്യമാകാത്തതിനാൽ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ്‌ പിസിഒഎസ്. ഇത് സ്ത്രീകളിൽ ശരീര ഭാരം കൂടാൻ കാരണമാകുന്നു. 

 

സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് ഉയർന്ന കലോറിയും അമിതവിശപ്പിന് കാരണമാകുന്നു. 

 

ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നത് സാധാരണമാണ്. ഇത് ശരീരഭാരം വർധിപ്പിക്കും.

 

ഉറക്കക്കുറവ് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു. ഇതും ശരീരഭാരം കൂടാൻ കാരണമാകും. 

ഇടയ്ക്കിടെ അനിയന്ത്രിതമായി അമിതഭക്ഷണം കഴിക്കുന്നതും ശരീരഭാരം കൂടാൻ കാരണമാകുന്നു.

പ്രമേഹം, രക്തസമ്മർദ്ദം, വിഷാദം, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link