7th Pay Commission: ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും സന്തോഷവാർത്ത, DA എത്ര വർദ്ധിക്കും?

DA Hike on Holi: ഹോളിയ്ക്ക് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്.  അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും DA, DR എത്രത്തോളം  വർധിക്കും എന്ന ചിന്തയിലായിരിക്കും അല്ലെ?

7th CPC Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷത്തിൽ രണ്ടു തവണയാണ് DA, DR വർധിക്കുന്നത്.  അത്  ജനുവരി, ജൂലൈ മാസങ്ങളിലാണ്.

1 /13

നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ ഒരു കേന്ദ്ര ജീവനക്കാർ ജീവനക്കാരനോ ഉണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് സന്തോഷം നൽകും. അതെ ഹോളിക്ക് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത ലഭിക്കും. 

2 /13

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഹോളിക്ക് മുമ്പ് സർക്കാർ ഡിയർനസ് അലവൻസ് (DA) 2 ശതമാനം വർദ്ധിപ്പിക്കും എന്നാണ് റിപ്പോർട്ട്. 2025 ജനുവരി-ജൂൺ മാസങ്ങളിലെ ശമ്പളത്തിന് കീഴിലായിരിക്കും ഈ ക്ഷാമബത്ത വർദ്ധനവ് വരുന്നത്

3 /13

കേന്ദ്ര ജീവനക്കാരുടെ ഡിഎ വർഷത്തിൽ രണ്ടുതവണയാണ് വർധിപ്പിക്കുന്നത്.  ഇതിൽ ആദ്യ വർദ്ധനവ് ജനുവരിയിലും രണ്ടാമത്തേത് ജൂലൈയിലുമാണ് പ്രഖ്യാപിച്ചിക്കുന്നത്

4 /13

അതായത് ജനുവരിയിലെ ഡിഎ മാർച്ചിലും ജൂലൈയിലെ ഡിഎ സെപ്തംബർ-ഒക്ടോബറിലും ക്യാബിനറ്റ് തീരുമാനിക്കും. ഡിഎ വർധിപ്പിക്കുന്നതിൻ്റെ ഉദ്ദേശം, പണപ്പെരുപ്പ നിരക്ക് അനുസരിച്ച് ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകുക എന്നതാണ്

5 /13

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഹോളിക്ക് മുമ്പ് ജീവനക്കാരുടെ ഡിഎയിൽ 2% വർധനയുണ്ടായേക്കുമെന്നാണ്. അങ്ങനെയാണെകിൽ  കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (DA) 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയരും

6 /13

ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക

7 /13

ഇത്തവണ 2025 മാർച്ച് 14 നാണ് ഹോളി. അതുകൊണ്ടു തന്നെ ഇത് സംബന്ധിച്ച് സർക്കാർ ഉടൻ ഒരു വലിയ പ്രഖ്യാപനം നടത്തിയേക്കും. കഴിഞ്ഞ തവണ അതായത് 2024 ഒക്ടോബറിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ചിരുന്നു. ഇത് 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുകയുമുണ്ടായി. ആ സമയത്ത് DA 50% ൽ നിന്ന് 53% ആയി വർദ്ധിച്ചു. സർക്കാർ പെൻഷൻകാർക്കും ഇതേ നിരക്കിൽ ഡിയർനസ് റിലീഫ് (DR) ലഭിക്കുന്നുണ്ട്

8 /13

സർക്കാർ ക്ഷാമബത്തയിൽ 2% വർധിപ്പിച്ചാൽ അത് അവരുടെ ശമ്പളവും വർധിക്കാൻ കാരണമാകും. ഉദാഹരണത്തിന് ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയാണെങ്കിൽ, നിലവിലെ 53% ഡിഎയിൽ അയാൾക്ക് എല്ലാ മാസവും 9,540 രൂപ ലഭിച്ചിരുന്നത് ഇനി 2 ശതമാനം ഡിഎ വർദ്ധനവിന് ശേഷം അയാൾക്ക് ലഭിക്കുന്ന പ്രതിമാസ ഡിഎ 9,900 രൂപയാകും. അതായത് എല്ലാ മാസവും ലഭിക്കുന്ന ഡിഎയിൽ പ്രതിമാസം 360 രൂപ കൂടും എന്നർത്ഥം

9 /13

അതുപോലെ, ഒരാളുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 30,000 രൂപയാണെങ്കിൽ അയാൾക്ക് ലഭിച്ചിരുന്ന 15,900 രൂപ DA എന്നത് ഈ വർദ്ധനവിന് ശേഷം പ്രതിമാസം 16,500 രൂപയായി വർദ്ധിക്കും

10 /13

പണപ്പെരുപ്പം കൂടുന്നതിനനുസരിച്ച് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കേണ്ടതും ആവശ്യമാണ്. എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ സർക്കാർ ഡിഎ അവലോകനം ചെയ്യാറുണ്ട്. DA പണപ്പെരുപ്പ നിരക്കിനേയും ജീവിതച്ചെലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും

11 /13

ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇത്തവണ സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കുമെന്നാണ്.  അങ്ങനെയാണെങ്കിൽ 53 ശതമാനം എന്നത് 56 ശതമാനമായി വർധിക്കും

12 /13

ഓൾ ഇന്ത്യ ഉപഭോക്തൃ വില സൂചികയുടെ (AICPI) 12 മാസത്തെ ശരാശരിയിലെ വർധനയുടെ അടിസ്ഥാനത്തിലാണ് ഡിയർനസ് അലവൻസ് (DA), ഡിയർനെസ് റിലീഫ് (DR) വർദ്ധനവ് തീരുമാനിക്കുന്നത്

13 /13

എല്ലാ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിൽ കേന്ദ്ര സർക്കാർ അലവൻസുകൾ പരിഷ്കരിക്കും. സാധാരണയായി ഇത് മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് പ്രഖ്യാപിക്കുന്നത്. 2006-ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിയർനസ് അലവൻസും, ഡിയർനസ് റിലീഫും കണക്കാക്കുന്നതിനുള്ള ഫോർമുലയിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്

You May Like

Sponsored by Taboola