DA Hike: ഝാർഖണ്ഡിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത.
Jharkhand employees DA Hike: ദീപാവലിക്ക് മുന്നോടിയായി ഏഴാം ശമ്പള കമ്മീഷന്റെ പരിധിയിൽ വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചുകൊണ്ട് ഹേമന്ത് സോറൻ സർക്കാർ ഒരു സുപ്രധാന സമ്മാനം നൽകിയിരിക്കുകയാണ്.
Jharkhand employees DA Hike: ദീപാവലിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കേന്ദ്ര സർക്കാർ ഡിഎയും ഡിആറും 3% വർദ്ധിപ്പിച്ചു. ഇത് ജൂലൈ മുതൽ ഡിഎ 55% ൽ നിന്നും 58% ആക്കിയിട്ടുണ്ട്.
ഇപ്പോഴിതാ കേന്ദ്ര സർക്കാരിനെ പിന്തുടർന്ന് സംസ്ഥാന സർക്കാരുകളും ഡിഎ/ഡിആർ വർദ്ധനവ് പ്രഖ്യാപിച്ചു തുടങ്ങിയിടിക്കുകയാണ്. രാജസ്ഥാൻ, ബീഹാർ, ഗുജറാത്ത്, ത്രിപുര, ഒഡീഷ, അരുണാചൽ പ്രദേശ്
ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ ഇപ്പോൾ ഏഴാം ശമ്പള കമ്മീഷന്റെ പരിധിയിൽ വരുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA) മൂന്ന് ശതമാനം വർദ്ധിപ്പിച്ചി രിക്കുകയാണ്.
ഈ തീരുമാനം സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA) 55% ൽ നിന്ന് 58% ലേക്ക് വർദ്ധിപ്പിച്ചു. പുതിയ നിരക്കുകൾ 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും ഇതിലൂടെ കുടിശ്ശികയും ലഭിക്കും.
ചൊവ്വാഴ്ച മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന നിർണായക മന്ത്രിസഭാ യോഗം 24 പ്രധാന നിർദ്ദേശങ്ങൾ അംഗീകരിച്ചു.
ഇതിൽ സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ (DA) മൂന്ന് ശതമാനം വർദ്ധനവും പെൻഷൻകാർക്കുള്ള ക്ഷാമബത്തയും (DR) ഉൾപ്പെടുന്നു. തുടർന്ന് ഡിഎ നിരക്ക് 55% ൽ നിന്ന് 58% ആയി വർദ്ധിച്ചു.
ജീവനക്കാർക്കും പെൻഷൻകാർക്കും മുമ്പ് യഥാക്രമം 55% ഡിഎയും ഡിആറും ലഭിചിരുന്നു. ഈ വർദ്ധനവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും,. കൂടാതെ 2025 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശ്ശികയും നൽകും.
ഈ തീരുമാനം മൂന്ന് ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വാലൊരു ആശ്വാസമാണ്. ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നവംബറിൽ നൽകും.
മെയ് മാസത്തിൽ ഝാർഖണ്ഡ് സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ/ഡിആർ നിരക്കുകൾ 53% ൽ നിന്ന് 55% ആയി വർദ്ധിപ്പിച്ചിരുന്നു.
ഇത് ജനുവരി 1 മുതൽ 2025 ജൂൺ വരെയുള്ളതാണ്.
അഞ്ചാമത്തെയും ആറാമത്തെയും ശമ്പള കമ്മീഷനുകൾക്ക് കീഴിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ/ഡിആറും വർദ്ധിപ്പിച്ചു.
ഇപ്പോഴിതാ ഏഴാം ശമ്പള കമ്മീഷനു കീഴിലുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ 2025 ജൂലൈ മുതൽ വർദ്ധിപ്പിച്ചു.