7th pay commission Latest News: എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കുമെന്ന് കാത്തിരിക്കുന്ന ജീവനക്കാർക്കിതാ ഒരു ഷോക്കിങ് ന്യൂസ്.
Central Government Employees Latest News: ജീവനക്കാർക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി, പെൻഷൻ നിയമങ്ങളിൽ മാറ്റം. ഈ ചട്ടങ്ങളിലെ മാറ്റം ജീവനക്കാർക്കും പെൻഷൻകാർക്കും പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കില്ല. ഏഴാം ശമ്പള കമ്മീഷനു കീഴിൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഇതൊരു വലിയ വാർത്തയാണ്.
7th Pay Commission Latest Updates: കേന്ദ്ര ജീവനക്കാർക്ക് ഈ വാർത്ത കനത്ത തിരിച്ചടി ആയിരിക്കുകയാണ്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പെൻഷൻ നിയമങ്ങളിൽ വരുത്തിയ മാറ്റമാണ് പ്രശ്നമായിരിക്കുന്നത്. ജീവനക്കാർക്കുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനോടൊപ്പം കർശന മുന്നറിയിപ്പും സർക്കാർ നൽകിയിട്ടുണ്ട്.
ഈ നിയമങ്ങൾ ജീവനക്കാർ അവഗണിച്ചാൽ ശരിക്കും പണികിട്ടും. എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കുമെന്ന് കാത്തിരിക്കുന്ന ജീവനക്കാരെ ഏഴാം ശമ്പളക്കമ്മീഷന് കീഴിലുള്ള ഈ വാർത്ത ശരിക്കും ഞെടിപ്പിച്ചിരിക്കുകയാണ്
കേന്ദ്രസർക്കാരിൻ്റെ പുതിയ നിയമങ്ങൾ ജീവനക്കാർ അവഗണിച്ചാൽ പണികിട്ടും. ഇപ്പോഴിതാ ഗ്രാറ്റുവിറ്റിയുടെയും പെൻഷൻ്റെയും ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ജീവനക്കാർക്ക് സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആ നിയമങ്ങൾ അവഗണിച്ചാൽ അത് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും
കേന്ദ്ര ജീവനക്കാർക്കായിട്ടാണ് സർക്കാർ പുതിയ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഈ വിവരങ്ങൾ ജീവനക്കാർ നന്നായി വായിച്ചു മനസിലാക്കുകയും പിന്തുടരുകയും വേണം. ജനുവരിയിലെ ഡിയർനസ് അലവൻസിനായി (DA) കാത്തിരിക്കുന്ന കോടിക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ഈ നിർദ്ദേശം കൂടി നൽകിയിരിക്കുകയാണ്
അടുത്തിടെ പുറത്തിറക്കിയ കേന്ദ്രസർക്കാർ ചട്ടങ്ങൾ അനുസരിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ, ഗ്രാറ്റുവിറ്റി (Gratuity and Pension) എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പുതുക്കിയിരിക്കുകയാണ്. ഈ നിയമങ്ങൾ അനുസരിച്ച് ജോലിസ്ഥലത്ത് ഇവരുടെ എന്തെങ്കിലും മോശം പെരുമാറ്റം കണ്ടെത്തിയാൽ അവർക്കെതിരെ ഉടൻ നടപടിയെടുക്കും എന്നാണ്. അത്തരം ജീവനക്കാരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും കട്ട് ചെയ്യും
2022 നവംബറിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകികൊണ്ട് ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നു. അതിൽ ജീവനക്കാർ ജോലിയിൽ അശ്രദ്ധ കാണിച്ചാൽ അവർക്ക് വിരമിക്കുമ്പോൾ പെൻഷനും ഗ്രാറ്റുവിറ്റിയും (Gratuity and Pension) ലഭിക്കില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.
സെൻട്രൽ സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങൾ 2021-ൽ വരുത്തിയ മാറ്റങ്ങളുടെ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിൽ കേന്ദ്ര സിവിൽ സർവീസസ് പെൻഷൻ (7th CPC Gratuity and Pension) ചട്ടങ്ങളിൽ സർക്കാർ 8 മാറ്റങ്ങൾ വരുത്തി പുതിയ വ്യവസ്ഥകൾ കൂട്ടി ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള അശ്രദ്ധ അവർക്ക് വലിയ നഷ്ടമുണ്ടാക്കും
കേന്ദ്ര ജീവനക്കാർക്കായി പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഏതെങ്കിലും കേന്ദ്ര ജീവനക്കാരൻ ഗുരുതരമായ കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയോ ജോലിയിലിരിക്കെ ഗുരുതരമായ അശ്രദ്ധ കാണിക്കുകയോ ചെയ്താൽ വിരമിച്ചതിന് ശേഷം അയാളുടെ ഗ്രാറ്റുവിറ്റിയും പെൻഷനും (Gratuity and Pension) നിർത്തലാക്കും. ഈ വിവരം എല്ലാ വകുപ്പുകളിലേക്കും കൈമാറിയിട്ടുണ്ട്. ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട വകുപ്പ് പെൻഷൻ നിർത്തലാക്കും.
നിയമന അതോറിറ്റിയിൽ ഉൾപ്പെടുന്ന ചെയർമാൻമാർക്കാണ് ഗ്രാറ്റുവിറ്റിയോ പെൻഷനോ തടഞ്ഞുവയ്ക്കാനുള്ള അവകാശം ഉണ്ടായിരിക്കുക. അതുപോലെ ബന്ധപ്പെട്ട മന്ത്രാലയവുമായോ വകുപ്പുമായോ ബന്ധപ്പെട്ട വിരമിക്കുന്ന ജീവനക്കാരൻ്റെ നിയമനത്തിൽ പങ്കാളിയായ സെക്രട്ടറിക്കും അവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും (Gratuity and Pension Rules) തടഞ്ഞുവയ്ക്കാനുള്ള അവകാശമുണ്ട്
ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിൽ നിന്ന് വിരമിച്ച ഒരു ജീവനക്കാരൻ സിഎജിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ഗ്രാറ്റുവിറ്റിയും പെൻഷനും തടഞ്ഞുവയ്ക്കാൻ അയാൾക്ക് അവകാശമുണ്ട്
റിട്ടയർമെൻ്റിന് ശേഷം ഒരു ജീവനക്കാരൻ കരാർ ബേസിൽ ജോലി തുടരുന്നുണ്ടെങ്കിലും അവർക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും. അതേസമയം ഒരു ജീവനക്കാരൻ വിരമിക്കുകയും അയാൾക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്താൽ അയാൾക്ക് നൽകിയ ഗ്രാറ്റുവിറ്റിയും പെൻഷനും നിയമപ്രകാരം സർക്കാർ ഈടാക്കും
ഈ നിയമം എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ബാധകമാണ്. അതുപോലെ ഭാവിയിൽ സംസ്ഥാന സർക്കാരുകളും സമാനമായ നിയമങ്ങൾ നടപ്പിലാക്കിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഈ നിയമങ്ങളെക്കുറിച്ച് പൂർണ്ണമായി അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് . ഈ വിജ്ഞാപനത്തിന്റെ പ്രധാന ലക്ഷ്യം സർക്കാർ ജീവനക്കാരിൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ്. ഇത് അവർക്ക് അവരുടെ ജോലിയിൽ പൂർണ്ണമായും ശ്രന്ദ്രീകരിച്ച് പെൻഷനുകളിലും ഗ്രാറ്റുവിറ്റികളിലും ഒരു പ്രശ്നവുമില്ലെന്ന് ഉറപ്പാക്കുന്നതിനും സഹായിക്കും.