ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനോ കേന്ദ്ര സർക്കാർ സർവീസുകളിൽ നിന്ന് വിരമിച്ച ആളോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡിഎ അലവൻസും ഡിഎ റിലീഫും ഉടൻ വർധിപ്പിക്കാൻ സാധ്യത. വരും ആഴ്ചയിൽ സർക്കാർ ഡിഎയിൽ ദ്വിവത്സര പരിഷ്കരണം പ്രഖ്യാപിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
8th Pay Commission Update: ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനോ കേന്ദ്ര സർക്കാർ സർവീസുകളിൽ നിന്ന് വിരമിച്ച ആളോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡിഎ അലവൻസും ഡിഎ റിലീഫും ഉടൻ വർധിപ്പിക്കാൻ സാധ്യത. വരും ആഴ്ചയിൽ സർക്കാർ ഡിഎയിൽ ദ്വിവത്സര പരിഷ്കരണം പ്രഖ്യാപിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ഡിഎ, ഡിആർ 2 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ, കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഡിഎ വർധനവുകളിൽ ഒന്നായിരിക്കും ഇത്. 2018 ജൂലൈയിൽ ഡിഎ 2% വർധിപ്പിച്ച് 7% ൽ നിന്ന് 9% ആയിരുന്നു. എന്നാൽ 3% മുതൽ 4% വരെ വർധനവും ചിലർ പ്രതീക്ഷിക്കുന്നുണ്ട്.
ഡിഎ വർധിക്കുമ്പോൾ അത് മൊത്ത ശമ്പളത്തിലും പെൻഷൻ പേഔട്ടുകളിലും നേരിട്ടുള്ള വർദ്ധനവിന് കാരണമാകും. നിലവിൽ, ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 53% ആണ് ഡിഎ എന്ന് പറയുന്നത്. ഡിഎ വർധനവ് 2 ശതമാനം ആകുമ്പോൾ 20,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് അവരുടെ പ്രതിമാസ ഡിഎയിൽ 400 രൂപയും വർധനവ് ഉണ്ടാകും. ഇത് അവരുടെ മൊത്തത്തിലുള്ള വരുമാനത്തിൽ ആനുപാതികമായ വർധനവിന് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.
2024 ഒക്ടോബറിൽ പ്രഖ്യാപിച്ച അവസാന ഡിഎ വർദ്ധനവ് 2024 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ പ്രാബല്യത്തിൽ വന്നു. ഇതോടെ ഡിഎ 50% ൽ നിന്ന് നിലവിലുള്ള 53% ആയി വർധിക്കുകയായിരുന്നു.
എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ജനുവരിയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള സ്കെയിലുകൾ പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ പ്രധാനമന്ത്രി മോദി അംഗീകാരം നൽകിയത്.
എട്ടാം ശമ്പള കമ്മീഷനിലെ ശമ്പള വർദ്ധനവ് ഫിറ്റ്‌മെൻ്റ് ഫാക്ടർ അനുസരിച്ചായിരിക്കും. വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഇത് 1.92 നും 2.86 നും ഇടയിലായിരിക്കും.