8th Pay Commission: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത പൂജ്യമാകുമോ? ശമ്പളം വർദ്ധിക്കുമോ? അറിയാം...

8th Pay Commission Latest Updates: 2026 ജനുവരിയോടെ ക്ഷാമബത്ത അതായത് ഡിഎ 61 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ചട്ടങ്ങൾ അനുസരിച്ച് പുതിയ ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ ഡിഎ പൂജ്യമാക്കി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും എന്നാണ് റിപ്പോർട്ട്.

8th Pay Commission: എട്ടാം ശമ്പള കമ്മീഷനിലേക്കുള്ള ശുപാർശകൾ ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ മുതൽ പുതിയ ശമ്പള കമ്മീഷൻ പ്രവർത്തനം ആരംഭിക്കും.

1 /16

8th Pay Commission Latest Updates: 2026 ജനുവരിയോടെ ക്ഷാമബത്ത അതായത് ഡിഎ 61 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. 

2 /16

ചട്ടങ്ങൾ അനുസരിച്ച് പുതിയ ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ ഡിഎ പൂജ്യമാക്കി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും എന്നാണ് റിപ്പോർട്ട്.

3 /16

8th Pay Commission: എട്ടാം ശമ്പള കമ്മീഷനിലേക്കുള്ള ശുപാർശകൾ ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ മുതൽ പുതിയ ശമ്പള കമ്മീഷൻ പ്രവർത്തനം ആരംഭിക്കും.

4 /16

8th Pay Commission Latest Updates: എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഇത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ

5 /16

ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും (Central government employees)  ശമ്പളവും അലവൻസുകളും പരിഷ്കരിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് ശമ്പള കമ്മിഷൻ്റെ ശുപാർശകൾ അടിസ്ഥാനമാകും

6 /16

എന്നാൽ എട്ടാം ശമ്പള കമ്മീഷൻ (8th pay Commission) വരുന്നതോടെ ഏറ്റവും വലിയ ആഘാതം ഉണ്ടാകുന്നത് ക്ഷാമബത്തയിൽ ആയിരിക്കും. അതായത് കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത ഇനി പൂജ്യമായി കുറയ്ക്കും. അതായത് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ ക്ഷാമബത്തയുടെ (Dearness allowance) കണക്ക് പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങുമെന്നാണ് റിപ്പോർട്ട്.

7 /16

കണക്കുകൾ അനുസരിച്ചു 2026 ജനുവരിയോടെ ഡിയർനസ് അലവൻസ് (DA) 61 ശതമാനത്തിൽ എത്തിയേക്കുമെന്നാണ്. നിയമങ്ങൾ അനുസരിച്ച് സാധാരണ പുതിയ ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ DA പൂജ്യമാക്കി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും. ഈ ശമ്പള കമ്മീഷനും അങ്ങനെ തന്നെ ചെയ്യും.

8 /16

എന്നാൽ അടിസ്ഥാന ശമ്പളത്തിൽ 50 ശതമാനം ഡിഎ മാത്രമേ ലയിപ്പിക്കൂ എന്നും ഇതിന് മുകളിലുള്ള 11 ശതമാനം ലയിപ്പിക്കില്ല എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനമായിട്ടില്ല. ഇതെല്ലാം പുതിയ കമ്മീഷൻ്റെ ശുപാർശകളെ ആശ്രയിച്ചിരിക്കും എന്നാണ് റിപ്പോർട്ട്.  

9 /16

എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) നടപ്പാക്കിയ ശേഷം കേന്ദ്ര ജീവനക്കാരുടെ പുതിയ അടിസ്ഥാന ശമ്പളത്തിൽ DA കണക്കാക്കും. ഇത് വീണ്ടും 0 മുതൽ ആരംഭിക്കും. അതായത് ഉദാഹരമായി ഒരാളുടെ അടിസ്ഥാന ശമ്പളം 34, 200 രൂപയാണെന്ന് കരുതുക, 2026 ജനുവരി മുതൽ അവരുടെ ക്ഷാമബത്ത (DA) 0 ആയിരിക്കും. തുടർന്ന് 2026 ജൂലൈയിൽ 3-4 ശതമാനം അതിൽ ചേർക്കും. ഇതിന് ശേഷമേ മുന്നോട്ടുള്ള  കണക്കുകൂട്ടലുകൾ ഉണ്ടാകൂ. ക്ഷാമബത്ത പൂജ്യമായാൽ മറ്റ് അലവൻസുകളിലും വ്യത്യാസമുണ്ടാകും

10 /16

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയ ശേഷം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോടൊപ്പം ചേർക്കും. ക്ഷാമബത്ത 50% അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ അത് പുതിയ ശമ്പള കമ്മീഷനുമായി ലയിപ്പിക്കാൻ വ്യവസ്ഥയുണ്ട്. ഉപഭോക്തൃ വില സൂചികയുടെ (CPI) അടിസ്ഥാനത്തിലാണ് ഡിയർനസ് അലവൻസ് (DA) കണക്കാക്കുന്നത്. 

11 /16

CPI കാലാകാലങ്ങളിൽ മാറുന്നു അതിലൂടെയാണ് ഡിഎയും മാറുന്നത്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നതിന് ശേഷം അടിസ്ഥാന ശമ്പളത്തിനൊപ്പം നിലവിലെ ഡിഎയും ചേർക്കുമ്പോൾ ജീവനക്കാരുടെ മൊത്തം ശമ്പളത്തിൽ വർദ്ധനാവുണ്ടാകും.

12 /16

നിലവിലെ സാഹചര്യത്തിൽ ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം ₹ 18,000 ഉം ക്ഷാമബത്ത 50% ഉം ആണെങ്കിൽ ഡിഎ ₹ 9,000 ആയിരിക്കും. എട്ടാം ശമ്പള കമ്മീഷൻ (8th pay commission) നടപ്പാക്കിയതിന് ശേഷം അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ കൂടി ചേർക്കുമ്പോൾ അവരുടെ ശമ്പളം 27,000 രൂപയാകും.  

13 /16

പുതിയ ശമ്പള സ്കെയിൽ ഇപ്പോഴോക്കെ നടപ്പാക്കുന്നുവോ അപ്പോഴെല്ലാം ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ അടിസ്ഥാന ശമ്പളത്തോടൊപ്പം ചേർക്കും. ചട്ടം അനുസരിച്ചു  ജീവനക്കാർക്കു ലഭിക്കുന്ന ഡിഎ 100 ശതമാനവും അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർക്കണമെന്നാണ് വിദഗ്ധർ പറയുന്നുതെങ്കിലും  ഇത് സാധ്യമലേലണ്ണൻ റിപ്പോർട്ട്. അത് സാമ്പത്തിക സ്ഥിതിയെ ബാധിക്കും. 2016 ൽ ഇങ്ങനെ ചെയ്‌തിരുന്നു. 

14 /16

അതിനുമുമ്പ് 2006 ൽ ആറാം ശമ്പളസ്‌കെയിൽ വന്നപ്പോൾ ഡിസംബർ വരെ അഞ്ചാം ശമ്പള സ്‌കെയിലിൽ 187 ശതമാനം ഡിഎ നൽകിയിരുന്നു. ആ മുഴുവൻ ഡിഎയും അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു. അതിനാൽ ആറാം ശമ്പള സ്കെയിലിൻ്റെ ഗുണകം 1.87 ആയിരുന്നു. തുടർന്നാണ് പുതിയ പേ ബാൻഡ്, പുതിയ ഗ്രേഡ് പേ എന്നിവ ഉണ്ടാക്കിയത്. പക്ഷേ അത് വിതരണം ചെയ്യാൻ മൂന്ന് വർഷത്തെ സമയമെടുത്തു.   

15 /16

വിദഗ്ധരുടെ അഭിപ്രായത്തിൽ ശമ്പള കമ്മീഷൻ ശുപാർശകൾക്ക് ശേഷം ഇത് 2026 ജനുവരി മുതൽ എട്ടാം ശമ്പള കമ്മീഷനോടൊപ്പം (8th Pay Commission) നടപ്പിലാക്കും. ആ സമയം ക്ഷാമബത്ത (DA) പൂജ്യമായി കുറയും. അത്തരമൊരു സാഹചര്യത്തിൽ ക്ഷാമബത്ത ശമ്ബളത്തിൽ ലയിപ്പിക്കുകയും ശേഷം അത് പൂജ്യത്തിൽ നിന്ന് DA കണക്കാക്കുകയും ചെയ്യും.

16 /16

അതായത് 2026 ജനുവരി മുതൽ ജൂൺ വരെയുള്ള AICPI സൂചിക അനുസരിച്ചു ക്ഷാമബത്ത 3 ശതമാനമോ 4 ശതമാനമോ അല്ലെങ്കിൽ എത്രയാണെന്ന് തീരുമാനിക്കും.   

You May Like

Sponsored by Taboola