8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: ലെവൽ 6 ജീവനക്കാരുടെ പ്രതിമാസ ശമ്പളം എത്രയാകും? അറിയാം

Written ByAjitha Kumari
Published: Jun 25, 2025, 02:03 PM IST|Updated: Jun 25, 2025, 02:03 PM IST
എട്ടാം ശമ്പള കമ്മീഷനിൽ ലെവൽ-6 ജീവനക്കാരുടെ ശമ്പളം എത്ര വർദ്ധിക്കും? 1.92 എന്ന ഫിറ്റ്മെന്റ് ഫാക്ടറിൽ കണക്കുകൂട്ടുമ്പോൾ ശമ്പളത്തിൽ എത്രയൊക്കെ വർധനവാണ് വരുന്നത്

8th CPC Salary Calculator: എട്ടാം ശമ്പള കമ്മീഷനിൽ ലെവൽ-6 ജീവനക്കാരുടെ ശമ്പളം എത്ര വർദ്ധിക്കും? 1.92 എന്ന ഫിറ്റ്മെന്റ് ഫാക്ടറിൽ കണക്കുകൂട്ടുമ്പോൾ ശമ്പളത്തിൽ എത്രയൊക്കെ വർധനവാണ് വരുന്നത്

8th Pay Commission1/11

8th CPC Salary Calculator: എട്ടാം ശമ്പള കമ്മീഷനിൽ ലെവൽ-6 ജീവനക്കാരുടെ ശമ്പളം എത്ര വർദ്ധിക്കും? 1.92 എന്ന ഫിറ്റ്മെന്റ് ഫാക്ടറിൽ കണക്കുകൂട്ടുമ്പോൾ ശമ്പളത്തിൽ എത്രയൊക്കെ വർധനവാണ് വരുന്നത്?

HRA, TA 2/11

കണക്കുകൾ അനുസരിച്ചു നിലവിലുള്ള അടിസ്ഥാന ശമ്പളം ₹35,400 എന്നത് ₹67,968 ആയി ഉയരും.  അതുപോലെ HRA, TA എന്നിവയുൾപ്പെടെ മൊത്തം ശമ്പളം ₹91,958 ആയിരിക്കുമെന്നാണ് റിപ്പോർട്ട്.

 

8th Pay Commission Updates3/11

എട്ടാം ശമ്പള കമ്മീഷനെക്കുറിച്ച് നിലവിൽ ധാരാളം ചർച്ചകൾ നടക്കുകയാണ്. ജൂനിയറായാലും സീനിയറായാലും എല്ലാ ജീവനക്കാരും തന്റെ ശമ്പളത്തിൽ എത്രത്തോളം കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് അറിയാൻ വളരെയധികം ആഗ്രഹമുണ്ട്

8th CPC Level 1 Employees4/11

നേരത്തെ ലെവൽ1 ജീവനക്കാരുടെ ശമ്പള കണക്കുകൂട്ടൽ പുറത്തുവന്നിരുന്നു  അതുപോലെ നിലവിൽ മറ്റൊരു പ്രധാനപ്പെട്ട ഒരു ലെവലിന്റെ കാര്യമാണ് അറിയാനുള്ളത്.  അത് ലെവൽ-6 ന്റെയാണ്

8th CPC Fitment Factor5/11

ഏതൊരു ശമ്പള കമ്മീഷനിലും, നിങ്ങളുടെ ശമ്പളം എത്രത്തോളം ആകും എന്നത് അറിയാൻ കഴിയുന്ന ഒന്നാണ് ഈ  ഫിറ്റ്മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ (7th Pay Commission) ഇത് 2.57 മടങ്ങായിരുന്നു. എട്ടാം ശമ്പള കമ്മീഷനെക്കുറിച്ച് നിരവധി എസ്റ്റിമേറ്റുകളുണ്ട്.  എങ്കിലും ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1.92 എന്ന ഫിറ്റ്മെന്റ് ഘടകത്തിലേക്കാണ്  വിരൽ ചൂണ്ടുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് നമ്മൾ മുഴുവൻ കണക്കുകൂട്ടലും നടത്തുന്നത്.

 

Fitment Factor6/11

ഏതൊരു ശമ്പള കമ്മീഷനിലും, നിങ്ങളുടെ ശമ്പളം എത്രത്തോളം ആകും എന്നത് അറിയാൻ കഴിയുന്ന ഒന്നാണ് ഈ  ഫിറ്റ്മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ (7th Pay Commission) ഇത് 2.57 മടങ്ങായിരുന്നു. എട്ടാം ശമ്പള കമ്മീഷനെക്കുറിച്ച് നിരവധി എസ്റ്റിമേറ്റുകളുണ്ട്.  എങ്കിലും ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1.92 എന്ന ഫിറ്റ്മെന്റ് ഘടകത്തിലേക്കാണ്  വിരൽ ചൂണ്ടുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് നമ്മൾ മുഴുവൻ കണക്കുകൂട്ടലും നടത്തുന്നത്.

 

Salary Hike Calculation7/11

ലെവൽ-6 ജീവനക്കാരുടെ പുതിയ ശമ്പളത്തിന്റെ പൂർണ്ണമായ കണക്ക്  നോക്കാം: പുതിയ അടിസ്ഥാന ശമ്പളത്തിന്റെ ഗണിതം: നിലവിലെ അടിസ്ഥാന ശമ്പളം (ലെവൽ 6), ₹35,400കണക്കാക്കിയ ഫിറ്റ്മെന്റ് ഘടകം: 1.92, പുതിയ അടിസ്ഥാന ശമ്പള കണക്കുകൂട്ടൽ: ₹35,400 x 1.92 =₹67,968, അതുകൊണ്ട് തന്നെ ആദ്യം മനസിലാക്കേണ്ടത് നിങ്ങളുടെ അടിസ്ഥാന ശമ്പളം 35,400 ൽ നിന്ന്  68,000 ആയി വർദ്ധിക്കും എന്നതാണ്.

Big increase in allowances8/11

അലവൻസുകളിൽ വലിയ വർദ്ധനവ്: പുതിയ അടിസ്ഥാന ശമ്പളത്തിൽ നിങ്ങളുടെ ഈ അലവൻസുകളും ചേർക്കുമ്പോൾ ഇത് നിങ്ങളുടെ ശമ്പളം കൂടുതൽ വർദ്ധിപ്പിക്കും. ഡിയർനെസ് അലവൻസ് (DA): പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഡിഎ പൂജ്യം (0) ആക്കും.

House Rent Allowance9/11

വീട്ടുവാടക അലവൻസ് (HRA): നിങ്ങൾ ഒരു X-വിഭാഗ നഗരത്തിലാണ് അതായത് ഡൽഹി, മുംബൈ പോലുള്ള നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ, പുതിയ അടിസ്ഥാന വാടകയുടെ 30% നിങ്ങൾക്ക് HRA ലഭിക്കും. HRA: ₹20,390. യാത്രാ അലവൻസ് (TA): വലിയ നഗരങ്ങൾക്ക് ഇത് ₹3,600 ആയിരിക്കും (ഇത് നിലവിൽ ഡിഎ പൂജ്യമാകുമ്പോൾ വ്യത്യസ്തമാകും).

Gross Salary vs Net Salary10/11

ഇനി നമുക്ക് ഇതെല്ലാം ചേർത്ത് മാസത്തെ ആകെ വരുമാനം എത്രയാണെന്ന് നോക്കാം.മൊത്ത ശമ്പളത്തിന്റെ കണക്കുകൂട്ടൽ. പുതിയ അടിസ്ഥാന ശമ്പളം: ₹67,968, ഡിയർനെസ് അലവൻസ് (DA): ₹0, വീട്ടുവാടക അലവൻസ് (HRA): ₹20,390, യാത്രാ അലവൻസ് (TA): ₹3,600, ആകെ ശമ്പളം: പ്രതിമാസം ₹91,958.  ഇതായിരിക്കും നിങ്ങളുടെ ശമ്പള സ്ലിപ്പിൽ ദൃശ്യമാകുന്ന തുക. എന്നാൽ കയ്യിൽ നമുക്ക് എത്ര ലഭിക്കുമെന്ന് അറിയാൻ എന്തൊക്കെ കട്ടിങ്ങുകൾ ഉണ്ടാകുമെന്ന് കൂടി അറിയണം.

Central Government Employees11/11

മൊത്തം ശമ്പളത്തിന്റെ കണക്കുകൂട്ടൽ (കൈയിൽ കിട്ടുന്ന ശമ്പളം) NPS കട്ടിങ്: ഇത് നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 10% ആണ്. ₹67,968 ന്റെ 10% = ₹6,797, CGHS കട്ടിങ് (ഏകദേശം): ഈ ലെവലിന് ₹450 ആയിരിക്കും.

അപ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം?

മൊത്തം ശമ്പളം: ₹91,958, ആകെ കിഴിവ് (NPS + CGHS): ₹6,797 + ₹450 = ₹7,247, കണക്കാക്കിയ ആകെ ശമ്പളം (കയ്യിലുള്ളത്): ₹91,958 - ₹7,247 = ₹84,711 പ്രതിമാസം

(കുറിപ്പ്: ആദായ നികുതി കട്ടിങ് നിങ്ങളുടെ മൊത്തം വരുമാനത്തെയും നിക്ഷേപങ്ങളെയും ആശ്രയിച്ചിരിക്കും, അവ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല.)