8th Pay Commission: ലെവൽ 1-6 ലയിപ്പിക്കുമോ? ശമ്പളത്തിൽ വൻ വർദ്ധനവ്, പെട്ടെന്ന് സ്ഥാനക്കയറ്റം, അറിയാം...

Written ByAjitha Kumari
Published: Jul 09, 2025, 10:21 AM IST|Updated: Jul 09, 2025, 10:21 AM IST

8th Pay Commission latest news: എട്ടാം ശമ്പള കമ്മീഷന്റെ ലെവൽ 1-6 ലയിപ്പിക്കാൻ സാധ്യത. എങ്കിൽ ശമ്പള ഘടന എങ്ങനെ മാറും? അടിസ്ഥാന ശമ്പളം എത്രയാകും? പ്രമോഷൻ എത്രണ്ണം ലഭിക്കും. ഈ മാറ്റങ്ങൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത.

8th Pay Commission latest news: കേന്ദ്ര ജീവനക്കാർക്കുള്ള എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) കാര്യത്തിൽ ഓരോ ദിവസവും വർത്തകൾ പലതാണ് പുറത്തുവരുന്നത്.

8th Pay Commission1/17

8th Pay Commission latest news: കേന്ദ്ര ജീവനക്കാർക്കുള്ള എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) കാര്യത്തിൽ ഓരോ ദിവസവും വർത്തകൾ പലതാണ് പുറത്തുവരുന്നത്. ഇപ്പോൾ പുറത്തു വരുന്ന ഈ വാർത്ത ജീവനക്കാർക്ക് സന്തോഷം നൽകും

8th Pay Commission Updates2/17

 എട്ടാം ശമ്പള കമ്മീഷനിൽ  ശമ്പളത്തിലും പെൻഷനിലുമുള്ള വർദ്ധനവ് മാത്രമല്ല ഇത്തവണ നിങ്ങളുടെ ശമ്പള ഘടനയിലും ഒരു കിടിലം മാറ്റം കാണാൻ കഴിയും എന്നാണ് റിപ്പോർട്ട്. സർക്കാരിന് അത്തരമൊരു നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് സൂചന.

Merger of Level 1-63/17

അത് നടപ്പിലാക്കിയാൽ ലെവൽ 1 മുതൽ 6 വരെയുള്ള ജീവനക്കാർക്ക് വാൻ മാറ്റങ്ങളായിരിക്കും വന്നുചേരുക. ഈ 6 ലെവലുകളും ലയിപ്പിച്ച് ലെവൽ 3 മാത്രം ആക്കാനാണ് നിലവിൽ നിർദ്ദേശം ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതിനർത്ഥം നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിൽ (Basic Salary) വൻ കുതിച്ചുചാട്ടം ഉണ്ടാകാമെന്നും പ്രമോഷന്റെ അവസരങ്ങൾ പെട്ടെന്ന് ലഭ്യമാകുമെന്നുമാണ്. ഈ ലെവൽ ലയനത്തിന്റെ മുഴുവൻ വിവരങ്ങളും അത് എങ്ങനെ സംഭവിക്കുമെന്നും നമുക്ക് നോക്കാം...

 

when will be implemented?4/17

എട്ടാം ശമ്പള കമ്മീഷന്എ ന്തുകൊണ്ടാണ് ഇത്ര പ്രത്യേകത? എപ്പോൾ നടപ്പിലാക്കും?

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി ഓരോ 10 വർഷത്തിലും രൂപീകരിക്കുന്ന ശമ്പള കമ്മീഷൻ അവരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കാൻ ശുപാർശ ചെയ്യുന്നു. എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണത്തിന് 2025 ജനുവരി 16 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത് 2026 ജനുവരി 1 മുതൽ നടപ്പിലാക്കുമെന്നാണ്  പ്രതീക്ഷ.

Fitment Factor5/17

ഈ ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ 50 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും വൻ നേട്ടങ്ങൾ ലഭിക്കും. സാധാരണയായി ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഘടകം, മിനിമം വേതനം തുടങ്ങിയ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉദാഹരണത്തിന് ഏഴാം ശമ്പള കമ്മീഷനിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ₹7,000 ൽ നിന്ന് ₹18,000 ആയി വർദ്ധിച്ചു, അതിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു. 

Fitment Factor 1.926/17

എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 1.92 അല്ലെങ്കിൽ അതിൽ കൂടുതൽ അകക്കനായിരിക്കും സാധ്യത.  അങ്ങനെയാണെങ്കിൽ   എട്ടാം ശമ്പള കമ്മീഷൻ രൂപപ്പെടുന്നതോടെ ജീവനക്കാരുടെ ശമ്പളത്തിൽ നല്ലൊരു വർദ്ധനവ് ഉണ്ടായേക്കാം.  ഇതിലൂടെ ലെവൽ-1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം ₹18,000 ൽ നിന്ന് ₹34,560 ആയി ഉയരും. എന്നാൽ ശമ്പള സ്കെയിലുകളുടെ ലയനവും ചർച്ചയിലുണ്ട്.

 

What is the proposal of level merger7/17

എട്ടാം ശമ്പള കമ്മീഷൻ: ലെവൽ ലയനത്തിന്റെ നിർദ്ദേശം എന്താണ്?

ഇത്തവണ ജീവനക്കാരുടെ പ്രതിനിധികളും വിദഗ്ധരും സർക്കാരിന് ഒരു പ്രധാന നിർദ്ദേശം നൽകിയിട്ടുണ്ട് അതാണ് ശമ്പള ലെവലുകളുടെ ലയനം. ഇടത്തരം ജീവനക്കാരുടെ ശമ്പള സ്കെയിലുകളും കരിയർ വളർച്ചാ സാധ്യതകളും മെച്ചപ്പെടുത്തുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ പ്രത്യേക ലക്ഷ്യം എന്നാണ് റിപ്പോർട്ട്.

How will 6 levels be merged into 3?8/17

നിർദ്ദേശം അനുസരിച്ച് നിലവിലുള്ള ശമ്പള മാട്രിക്സിന്റെ പ്രാരംഭ 6 ലെവലുകൾ ചുരുക്കി 3 ലെവലുകളാക്കാം. ഈ ലയനം ഇതുപോലെ ഇപ്രകാരമായിരിക്കാം

ലെവൽ A:  നിലവിലുള്ള ലെവൽ-1 ഉം 2 ഉം ലയിപ്പിച്ച് സൃഷ്ടിക്കാം

ലെവൽ B: നിലവിലുള്ള ലെവൽ 3 ഉം 4 ഉം ലയിപ്പിച്ച് സൃഷ്ടിക്കാം.

ലെവൽ C: നിലവിലുള്ള ലെവൽ 5 ഉം 6 ഉം ലയിപ്പിച്ച് സൃഷ്ടിക്കാം.

How will benefit from level merger?9/17

ലെവൽ ലയന നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ അത് നിരവധി നല്ല ഫലങ്ങൾ നൽകും. പ്രത്യേകിച്ച് നിലവിൽ കുറഞ്ഞ ശമ്പള സ്കെയിലുകളിൽ ഉള്ള ജീവനക്കാർക്ക്

Big Jump in basic Salary10/17

രണ്ട് ലെവലുകൾ ലയിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുതിയ ലെവലിന്റെ അടിസ്ഥാന ശമ്പളം ആ രണ്ട് ലെവലുകളിൽ ഉയർന്ന ലെവലാ അല്ലെങ്കിൽ അതിൽ കൂടുതലോ ആയിരിക്കും.

Level 1 to 311/17

ലെവൽ-1 ജീവനക്കാരന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം ₹18,000, ലെവൽ-2 ജീവനക്കാരന്റെത് ₹19,900 ആണ്. ഇനി ലെവൽ 1-2 സംയോജിപ്പിച്ച് ഒരു 'പുതിയ ലെവൽ എ' സൃഷ്ടിക്കുകയാണെങ്കിൽ, ഈ പുതിയ ലെവൽ എ യുടെ പ്രാരംഭ അടിസ്ഥാന ശമ്പളം ₹19,900 അല്ലെങ്കിൽ അതിൽ കൂടുതലാകാം 

 

Level 3 to 412/17

ലെവൽ-3 (₹21,700), ലെവൽ-4 (₹25,500) എന്നിവയുടെ ലയനത്തിലൂടെ രൂപീകരിക്കുന്ന പുതിയ ലെവൽ ബിക്കും ഉയർന്ന പ്രാരംഭ ശമ്പളം ഉണ്ടായിരിക്കും, ഇത് ലെവൽ-3 ജീവനക്കാർക്ക് ഗുണം ചെയ്യും

Level 5 to 613/17

ലെവൽ 5 (₹29,200), ലെവൽ 6 (₹35,400) എന്നിവയുടെ ലയനത്തിലൂടെ രൂപീകരിക്കുന്ന പുതിയ ലെവൽ സി യിൽ ലെവൽ 5 ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും വർദ്ധിക്കും.

Faster promotion14/17

പെട്ടെന്നുള്ള പ്രമോഷനുകളും മികച്ച കരിയർ വളർച്ചയും: ലെവലുകളുടെ എണ്ണം കുറയ്ക്കുന്നത് ജീവനക്കാർക്ക് അടുത്ത ലെവലിൽ എത്തുന്നതിനുള്ള നടപടി വേഗത്തിലാക്കും. നിലവിൽ ഒരു ജീവനക്കാരന് നിരവധി ചെറിയ ലെവലുകൾ കടക്കേണ്ടി വരും, എന്നാൽ ലയനത്തിനുശേഷം അത് കുറവായിരിക്കും

etter career growth15/17

1. സ്ഥാനക്കയറ്റത്തിനായുള്ള കാത്തിപ്പ് സമയം കുറയും:  (The wait for promotion will be less:)

രണ്ട് ലെവലുകൾക്കിടയിലുള്ള ദൂരം ഒരൊറ്റ പ്രമോഷൻ കൊണ്ട് നികത്താനാകും.

2. കൂടുതൽ ഉത്തരവാദിത്തങ്ങളും ഉയർന്ന സ്ഥാനങ്ങളും: (More responsibilities and higher positions:)

ലയിപ്പിച്ച ലെവലിൽ ജീവനക്കാരന് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, അത് അയാളുടെ കരിയർ പ്രൊഫൈൽ മെച്ചപ്പെടുത്തും.

3. വേതന വളർച്ചയുടെ വേഗത വർധിക്കും: (The pace of salary hike will be faster:)

ഓരോ പ്രമോഷനിലും വരുന്ന ശമ്പള വർദ്ധനവും പ്രാധാന്യമർഹിക്കും.

Reduction in salary discrepancies16/17

ചിലപ്പോൾ വ്യത്യസ്ത തലങ്ങളിലുള്ളതും എന്നാൽ അടുത്ത തലത്തിലുള്ളതുമായ ശമ്പളത്തിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്. ഈ ലയനത്തിലൂടെ ഈ അപാകതകൾ ഇല്ലാതാക്കാനും കൂടുതൽ കാര്യക്ഷമമായ ശമ്പള ഘടന സൃഷ്ടിക്കാൻ സഹായിക്കുകയു ചെയ്യും

Which employees benefi most17/17

ഏതൊക്കെ ജീവനക്കാർക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം: നിലവിലുള്ള ലെവൽ-1, ലെവൽ-3, ലെവൽ-5 ജീവനക്കാർക്കാണ് ഈ ലയനത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കാൻ സാധ്യത, കാരണം അവരുടെ ലെവൽ ഉയർന്ന തലവുമായി ലയിപ്പിക്കുമ്പോൾ അവരുടെ അടിസ്ഥാന ശമ്പളത്തിലും പദവിയിലും വൻ പുരോഗതി