8th Pay Commission: ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും നേട്ടങ്ങൾ മാത്രം, ശമ്പള കമ്മീഷൻ എപ്പോൾ പ്രാബല്യത്തിൽ വരും? അറിയാം

Written ByAjitha Kumari
Published: Oct 29, 2025, 09:41 AM IST|Updated: Oct 29, 2025, 09:41 AM IST

8th Pay Commission Big Breaking: എട്ടാം ശമ്പള കമ്മീഷന്റെ ചുമതലകളുടെ നിബന്ധനകൾക്ക് ഒടുവിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്.

8th Pay Commission Latest Updates: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർദ്ദേശം അംഗീകരിച്ചത്.

8th Pay Commission1/15

8th Pay Commission: എട്ടാം ശമ്പള കമ്മീഷന്റെ ചുമതലകളുടെ നിബന്ധനകൾക്ക് ഒടുവിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർദ്ദേശം അംഗീകരിച്ചത്. 

Pensioners2/15

ഇതിന്റെ അടിസ്ഥാനത്തിൽ 18 മാസത്തിനുള്ളിൽ കമ്മീഷൻ അതിന്റെ ശുപാർശകൾ സർക്കാരിന് സമർപ്പിക്കും. ഇതിലൂടെ  ഈ തീരുമാനം ഏകദേശം 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കും വമ്പൻ നേട്ടങ്ങൾ ഉണ്ടാകും

8th Pay Commission3/15

എട്ടാം ശമ്പള കമ്മീഷൻ രൂപപ്പെടുത്തുമെന്ന്  2025 ജനുവരിയിൽ സർക്കാർ  പ്രഖ്യാപിച്ചുവെങ്കിലും നിലയിൽ ഇപ്പോൾ മാത്രമാണ് ഇത് ഔദ്യോഗികമായി രൂപീകരിച്ചത്. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യം ഇതിലൂടെ നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് ഭാവിയിൽ അവരുടെ ശമ്പള ഘടനയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും

Will review all aspects4/15

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, സാമ്പത്തിക അച്ചടക്കം, വികസനത്തിനായി ലഭ്യമായ വിഭവങ്ങൾ എന്നിവ കണക്കിലെടുത്ത് കമ്മീഷനോട് ശുപാർശകൾ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സംഭാവന അടിസ്ഥാനമാക്കിയുള്ള പെൻഷൻ പദ്ധതികളുടെ സാമ്പത്തിക ഭാരവും അവയുടെ ദീർഘകാല ആഘാതവും വിലയിരുത്തപ്പെടും. പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാർ ശുപാർശകൾ സ്വന്തമായി നടപ്പിലാക്കുന്നതിനാൽ സംസ്ഥാന സർക്കാർ ബജറ്റുകളിൽ ഉണ്ടാകാവുന്ന ആഘാതവും കമ്മീഷൻ അവലോകനം ചെയ്യും. 

how many years to form pay commission?5/15

സാധാരണയായി ഓരോ പത്ത് വർഷത്തിലും ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കാറുണ്ട്, ആ പാരമ്പര്യത്തിന് അനുസൃതമായി ഈ കമ്മീഷന്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ നടപ്പിലാക്കുമെനാണ് പ്രതീക്ഷിക്കുന്നത്. ഇത് ശമ്പള ഘടന മെച്ചപ്പെടുത്തുകയും പെൻഷൻ തുകകൾ വർദ്ധിപ്പിക്കുകയും ചെയ്യും

Benefits for employees and pensioners6/15

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിലൂടെ ഏകദേശം ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും നേരിട്ട് പ്രയോജനം ചെയ്യും. മിനിമം അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുകയും മിനിമം പെൻഷൻ തുക മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്

Final Report7/15

കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ അതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും, കൂടാതെ 2026 ന്റെ തുടക്കത്തിൽ അതിന്റെ അന്തിമ റിപ്പോർട്ട് ലഭ്യമാകുമെന്നും വിലയിരുത്തുന്നുണ്ട്. അതിനുശേഷം ആ വർഷം തന്നെ പുതിയ ശമ്പള സ്കെയിലുകൾ നടപ്പിലാക്കാൻ കഴിയുമെന്നും റിപ്പോർട്ടുണ്ട്.

What is the primary aim8/15

സർക്കാർ ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുക, സർക്കാരിന്റെ ധനകാര്യത്തിൽ അധിക ഭാരം വരുത്താതെ തുല്യമായ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും ഉറപ്പാക്കുക എന്നിവയാണ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം.

8th CPC Big Updates9/15

കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ദീർഘകാലമായുള്ള ഒരു ആവശ്യത്തെ പരിഹരിക്കുകയും ജീവനക്കാർക്ക് മാത്രമല്ല ദശലക്ഷക്കണക്കിന് പെൻഷൻകാർക്കും ആശ്വാസം നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

When will it implemented10/15

കമ്മീഷൻ കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിച്ചാൽ  പുതിയ ശമ്പള, പെൻഷൻ ഘടന 2026 ജനുവരി 1 മുതൽ നടപ്പിലാക്കാൻ കഴിയും.

 

What is fitment factor?11/15

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും തീരുമാനിക്കാൻ ഉപയോഗിക്കുന്ന ഒരു മാനദണ്ഡമാണ് ഫിറ്റ്‌മെന്‍റ് ഘടകം (Fitment Factor). ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന വേതനം 18,000 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്. ഇതിന് പുറമെ 58 ശതമാനം ഡി എ/ഡി ആർ എന്നിവയും ലഭിക്കുന്നു

8th Pay Commission12/15

എട്ടാം ശമ്പള കമ്മിഷന്‍ നടപ്പിലായാല്‍ ഫിറ്റ്‌മെന്‍റ് ഘടകം 1.92 ആയാല്‍ ജീവനക്കാര്‍ക്ക് പുതിയ കുറഞ്ഞ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ശമ്പളം 34,560 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 17,280 രൂപയുമാകും.

Fitment Factor13/15

ഫിറ്റ്‌മെന്‍റ് ഘടകം 2.08 ആയാൽ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 37,440 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 18,720 രൂപയുമാകും. അതേസമയം എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുമ്പോൾ ഡി എ /ഡി ആർ പൂജ്യമായി പുനഃക്രമീകരിക്കപ്പെടും.

 

How many people will benefit14/15

50 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കും ഇത് ഗുണം ചെയ്യും. കൂടാതെ പ്രതിരോധ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ ഏകദേശം 65 ലക്ഷം പെൻഷൻകാർക്കും അവരുടെ പെന്‍ഷനിലും ആനുകൂല്യത്തിലും മാറ്റം വരും

How many pay commissions formed in India15/15

1947 മുതൽ ഏഴ് ശമ്പള കമ്മീഷനുകൾ രൂപീകരിച്ചിട്ടുണ്ട്. ഒടുവില്‍ 2016 ലാണ് നടപ്പിലാക്കിയത്. ഏഴാം ശമ്പള കമ്മീഷൻ 2014 ൽ രൂപീകരിക്കുകയും അതിന്‍റെ ശുപാർശകൾ 2016 ജനുവരി 1 ന് നടപ്പിലാക്കുകയും ചെയ്‌തു. ഏഴാം ശമ്പള കമ്മീഷന്‍റെ കാലാവധി 2026 ൽ അവസാനിക്കും