8th Pay Commission: സർക്കാർ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കുമോ? അറിയാം...

8th Pay Commission Salary Hike: എട്ടാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിൽ കേ ജീവനക്കാരുടെ ശമ്പളം എത്ര വർധിക്കും? ഏതൊക്കെ അലവൻസുകൾ വർധിക്കുമെന്നും നോക്കാം...

1 /9

എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ എത്രത്തോളം വർദ്ധനവ് വരും എന്നതിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലാണ് ശമ്പളം ഇരട്ടിയായേക്കും എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? അറിയാം...

2 /9

എട്ടാം ശമ്പള കമ്മീഷനിൽ കേന്ദ്ര ജീവനക്കാരുടെ പ്രതീക്ഷകൾ വർധിച്ചു വരികയാണ്.അതുകൊണ്ടു തന്നെ കമ്മീഷൻ എന്ന് മുതൽ പ്രാബല്യത്തിൽ വരും, എങ്ങനെയായിരിക്കും അതിന്റെ നടത്തിപ്പും കാര്യങ്ങളും, എത്രയായിരിക്കും ഫിറ്റ്മെന്റ് ഘടകം, ശമ്പളം എത്ര വർധിക്കും എന്നിവ അറിയാൻ ജീവനക്കാർ കാത്തിരിക്കുകയാണ്. 

3 /9

ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ജീവനക്കാരന്റെ പുതിയ ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഫോർമുലയാണ് ഫിറ്റ്മെന്റ് ഘടകം. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ ഫിറ്റ്മെന്റ് ഘടകം കൊണ്ട് ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം നിർണയിക്കുന്നത്

4 /9

ശമ്പള കമ്മീഷനുകൾ നടപ്പിലാക്കുമ്പോൾ നിലവിലെ ഡിഎ ശമ്പളത്തിൽ ചേർക്കുന്നു. അതിനു ശേഷമായിരിക്കും പുതിയ അടിസ്ഥാന ശമ്പളം നിർണയിക്കാൻ ഒരു ഫിറ്റ്മെന്റ് ഘടകം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ശമ്പളത്തിൽ വലിയ വർദ്ധനവ് കാണിച്ചാലും ശരിക്കും അത്രയും ഉണ്ടാവില്ല

5 /9

അതായത് ഇത് വ്യക്തമാകാൻ ഏഴാം ശമ്പള കമ്മീഷന്റെ കാര്യം നോക്കാം. അന്നത്തെ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു. അടിസ്ഥാന ശമ്പളം 7000 ൽ നിന്നും 18000 ആയി എന്നാൽ ശരിക്കുമുള്ള വർദ്ധനവ് വെറും 2250 രൂപ മാത്രമാണ്

6 /9

അടിസ്ഥാന ശമ്പളത്തിന് പുറമെ HRA, TA, മറ്റ് അലവൻസുകളും ചേർക്കും.  അതിൽ നഗരം സ്ഥലം എന്നിവ അനുസരിച്ചു അതിന്റെ തുകയിലും വ്യത്യാസപ്പെടും.  അതുകൊണ്ടുതന്നെ ഫിറ്റ്മെന്റ് ഘടകം കൂടിയാലും ശമ്പളത്തിൽ വലിയ വ്യത്യാസം വരില്ല

7 /9

എട്ടാം ശമ്പള കമ്മീഷനിൽ ശമ്പള വർദ്ധനവ് 15% മുതൽ 30% വരെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ശമ്പളം ഇരട്ടിയാകും എന്ന പ്രതീക്ഷിക്കുന്നത് എന്നാൽ ശരിക്കും അങ്ങനെയല്ല.

8 /9

എങ്കിലും നിലവിലുള്ള ശമ്പളത്തേക്കാൾ എന്തായാലും പുതിയ കമ്മീഷനിലൂടെ നല്ലൊരു വർദ്ധനവ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട  

9 /9

അതുപോലെ പെൻഷൻകാർക്കും ശമ്പള വർദ്ധനവ് ഉണ്ടാകും മാത്രമല്ല അവർക്ക് മറ്റ് ചില ആനുകൂല്യങ്ങളും ലഭിച്ചേക്കും

You May Like

Sponsored by Taboola