Numerology 2026: പുതുവര്‍ഷത്തിലെ ഗുണവും ദോഷവുമെങ്ങനെ? സംഖ്യാശാസ്ത്രഫലം അറിയാം..!

Numerology 2026: ന്യൂമറോളജി പ്രകാരം നിങ്ങളുടെ 2026 എങ്ങനെയാകും?

 

പുതുവര്‍ഷത്തില്‍ ന്യൂമറോളജി പ്രകാരം എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് നോക്കാം. ഈ വര്‍ഷത്തെ സമ്പൂര്‍ണ സംഖ്യാശാസ്ത്രഫലം അറിയാം

 

1 /10

നമ്പര്‍ 1: തന്റെ കഴിവുകള്‍ തെളിയിക്കാന്‍ അവസരം ലഭിക്കും. കരിയറില്‍ പുരേഗതി കൈവരും. ധൈര്യത്തോടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും  

2 /10

നമ്പര്‍ 2: ബന്ധങ്ങളുടെ കാര്യത്തില്‍ ഉചിതമായ വര്‍ഷമാണിത്. കുടുംബത്തിലും ജോലിയിലും സമത്വം നേടാന്‍ സാധിക്കും. സമാധാനം നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും.  

3 /10

നമ്പര്‍ 3: നിങ്ങളുടെ ആശയങ്ങളില്‍ പലതും വിജയത്തിലേക്കെത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കാനിടയാക്കും. ആര്‍ട്ട് മീഡിയ കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ വിജയം തേടിയെത്തും  

4 /10

നമ്പര്‍ 4: പല കാര്യങ്ങളും നേടിയെടുക്കാനാകും. സാമ്പത്തിക സ്ഥിതിയില്‍ സ്ഥിരത കൈവരും. ജോലിയിലും ആരോഗ്യത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാകും.  

5 /10

നമ്പര്‍ 5: ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. യാത്രകളും ജോലിയില്‍ മാറ്റങ്ങളും സംഭവിക്കും. പുതിയ ബന്ധങ്ങള്‍ ജീവിതത്തിലുണ്ടാകും  

6 /10

നമ്പര്‍ 6: കുടുംബ ജീവിതത്തിലും ഉത്തരവാദിത്വങ്ങളും പ്രധാനമേറിയതാകണം. വീടുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിരതയുണ്ടാകും.  

7 /10

നമ്പര്‍ 7: പഠനത്തിലും ഗവേഷണത്തിലും നേട്ടങ്ങള്‍ തേടിയെത്തും. ജീവിതത്തില്‍ ശാന്തതയും സമാധാനവും വന്നുചേരും.   

8 /10

നമ്പര്‍ 8: സമ്പത്ത് വര്‍ദ്ധിക്കുകയും കരിയറില്‍ ഉയര്‍ച്ച ഉണ്ടാവുകയും ചെയ്യും. ബിസിനസിലും വളര്‍ച്ചയുണ്ടാകും. സാമ്പത്തിക നിക്ഷേപത്തില്‍ സ്ഥിരതയുണ്ടാകും.   

9 /10

നമ്പര്‍ 9: പുതിയ മാറ്റങ്ങള്‍ക്കുള്ള സമയമാണ് ഇനി. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടിയെത്തും.  

10 /10

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola