Malavika Mohanan: കിടിലം ഫോട്ടോഷൂട്ടുമായി മാളവിക മോഹനൻ

നടി മാളവിക മോഹനനെ മലയാളികൾക്ക് അധികം പരിചയപെടുത്തണ്ട കാര്യമില്ല. കെ.യു മോഹനൻ എന്ന പ്രശസ്ത ക്യാമറാമാന്റെ മകളായ മാളവിക സിനിമയിലേക്ക് എത്തുന്നത് ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു.   

ഭാരത് റവയിൽ എന്ന ഫോട്ടോഗ്രാഫർ എടുത്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മാളവിക ഭയങ്കര ഹോട്ടായിട്ടുണ്ടെന്ന് നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. തമിഴ് ആരാധകരിൽ നിന്ന് ചില മോശം കമന്റുകളും ചിത്രത്തിന് താഴെ കാണാൻ സാധിക്കും. എന്നാൽ അത്തരം കമന്റുകൾ ഒന്നും മാളവിക മൈൻഡ് പോലും ചെയ്തിട്ടില്ല. 

 

1 /4

സിനിമ രംഗത്ത് മാളവികയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. ദുൽഖറിന് ഒപ്പമുള്ള ആദ്യ ചിത്രം പരാചയപ്പെട്ടെങ്കിലും മാളവിക തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു.

2 /4

രജനികാന്തിന്റെയും വിജയ്‌യുടെയും സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലും ഒരു പ്രധാനവേഷത്തിൽ താരം അഭിനയിച്ചു. വിജയ്‌യുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ച ശേഷമാണ് മാളവികയ്ക്ക് ഒരുപാട് ആരാധകരെ കൂടുതലായി ലഭിച്ചത്. അതൊരു മാറ്റത്തിന്റെ തുടക്കം കൂടിയായിരുന്നു.

3 /4

സമൂഹ മാധ്യമങ്ങളിൽ മാളവികയ്ക്ക് ആരാധകരുടെ എണ്ണം ദിനപ്രതി കൂടിക്കൊണ്ടേ ഇരിക്കുകയാണ്. അതിന് പ്രധാകരണങ്ങളിൽ ഒന്ന് മാളവികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ്. 

4 /4

ധനുഷിന്റെ നായികയായി മാരൻ എന്ന സിനിമയിൽ അഭിനയിച്ചോണ്ടിരിക്കുകയാണ് മാളവിക ഇപ്പോൾ. ഇതിനിടയിൽ പുതിയ ഫോട്ടോസ് താരം ആരാധകർക്കൊപ്പം പങ്കുവെക്കാനും മറക്കാറില്ല.

You May Like

Sponsored by Taboola