Shani Vakri: 30 വർഷത്തിന് ശേഷം ശനി വക്രഗതിയിലേക്ക്; ഇവർക്കിനി സുവർണ്ണകാലം ഒപ്പം അപ്രതീക്ഷിത നേട്ടങ്ങളും!

Written ByAjitha Kumari
Published: Apr 21, 2025, 12:41 PM IST|Updated: Apr 21, 2025, 12:41 PM IST

Shani Vakri In Meen: ജ്യോതിഷ പ്രകാരം ശനി മീന രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്.

Shani Vakri 2025: ജ്യോതിഷം അനുസരിച്ച് ഏകദേശം 30 മാസങ്ങൾക്ക് ശേഷം ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് രാശി മാറുകയാണ്.

Saturn Retrograde1/6

Shani Vakri 2025: ജ്യോതിഷം അനുസരിച്ച് ഏകദേശം 30 മാസങ്ങൾക്ക് ശേഷം ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് രാശി മാറുകയാണ്. കാരണം ശനി ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. മാർച്ച് 29 ന് ശനി മീന രാശിയിൽ പ്രവേശിച്ചു.  ഇനി ജൂലൈ മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.

Shani Vakri2/6

ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ വക്രഗതി അഥവാ പ്രതിലോമ ചലനത്തിൻ്റെ ഫലം എല്ലാ രാശികളിലേയും ആളുകളെ ബാധിക്കും. എങ്കിലും ഈ സമയത്ത് നല്ല ദിവസങ്ങൾ ആരംഭിക്കുന്ന 3 രാശികളുണ്ട്.

Saturn Retrograde Impact3/6

ഇവർക്ക് പെട്ടെന്നുള്ള ധനലാഭവും തൊഴിൽ വളർച്ചയും ലഭിക്കാൻ സാധ്യതയുമുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ആ ഭാഗ്യം എന്ന് നോക്കാം...

Cancer4/6

കർക്കടകം (Cancer): ശനിയുടെ വക്രഗതി ഇവർക്ക് ഗുണം നൽകും. കാരണം ഈ രാശിയുടെ ഒൻപതാം ഭാവത്തിലേക്കാണ് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്.  ഈ സമയത്ത് ഇവരുടെ ഭാഗ്യം തിളങ്ങും, പണം, സ്വത്ത്, നിക്ഷേപം എന്നിവയിൽ ലാഭം ഉണ്ടാകും. ജോലിയിൽ അപ്രതീക്ഷിത പുരോഗതി, കുടുംബജീവിതം സന്തോഷകരമാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം വർദ്ധിക്കും, മാനസിക സമാധാനവും ആത്മീയ പുരോഗതിയും ഉണ്ടാകും

Aquarius5/6

കുംഭം (Aquarius): ശനിയുടെ വക്രഗതി ഇവർക്ക്  അനുകൂലമായേക്കാം. ഈ രാശിയുടെ സമ്പത്തിൻ്റെയും സംസാരത്തിൻ്റെയും സ്ഥാനത്താണ് ശനിയുടെ സഞ്ചാര മാറ്റം നടക്കാൻ പോകുന്നത്.  ഈ സമയത്ത് ജീവിതത്തിൽ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിക്കും, ജോലിസ്ഥലത്ത് ബഹുമാനത്തിനും സ്ഥാനക്കയറ്റത്തിനും അവസരങ്ങൾ ലഭിക്കും, പുതിയ വാഹനമോ വസ്തുവോ വാങ്ങുന്നതിനുള്ള സാധ്യത, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും

Gemini6/6

മിഥുനം (Gemini): ശനിയുടെ വക്രഗതി ഇവർക്കും പ്രയോജനകരമായിരിക്കും. ഈ രാശിയുടെ കർമ്മ സ്ഥാനത്താണ് ശനി വക്രഗതിയിൽ നീങ്ങാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പ്രത്യേക പുരോഗതി, ബിസിനസുകാർക്ക് നല്ല സമയം, ഒരു പുതിയ ബിസിനസ് ആരംഭിക്കും. വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അനുകൂല സമയം, സ്വത്തിൽ നിന്ന് ലാഭമുണ്ടാകാനും കുടുംബ തർക്കങ്ങൾ പരിഹരിക്കാനും സാധ്യത. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)