Shani Budh Gochar: ന്യായ ദേവനായ ശനിയും ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും 60 ഡിഗ്രി കോണിൽ എത്തും.
Labha Drishti Yoga: അതിലൂടെ ലാഭ ദൃഷ്ടി അല്ലെങ്കിൽ ത്രി ഏകാദശ രാജയോഗം സൃഷ്ടിയ്ക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Tri Ekadash Yog 2025: ജ്യോതിഷത്തിൽ ഏറ്റവും ശക്തമായ ഗ്രഹങ്ങളിൽ ഒന്നായിട്ടാണ് ശനിയെ കണക്കാക്കുന്നത്. ഓരോരുത്തരുടെയും പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്നതിനാൽ ശനിയെ ഏറ്റവും ക്രൂരനായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ അതിന്റെ സ്വാധീനം 12 രാശികളിലും വളരെക്കാലം അനുഭവപ്പെടുന്നു.
നിലവിൽ രണ്ടര വർഷത്തിനുശേഷം ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ നിന്നും മീന രാശിയിലേക്ക് പ്രവേശിച്ചു. 2027 വരെ ഈ രാശിയിൽ തുടരും.
അത്തരമൊരു സാഹചര്യത്തിൽ ശനി ഒന്നല്ലെങ്കിൽ മറ്റൊരു ഗ്രഹവുമായി സംയോജനം ഉണ്ടാക്കിക്കൊണ്ടിരിക്കും, അതുവഴി ചില ശുഭകരമോ അശുഭകരമോ ആയ യോഗങ്ങൾ ഉണ്ടാകാം.
മെയ് 26 ന് ശനി ബുധനുമായി ചേർന്ന് ത്രി ഏകാദശ യോഗം സൃഷ്ടിക്കും. ഇതിലൂടെ മൂന്ന് രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികളെ കുറിച്ച് നോക്കാം...
ജ്യോതിഷ പ്രകാരം മെയ് 26 ന് രാവിലെ 7:13 ന്, ശനിയും ബുധനും പരസ്പരം 60 ഡിഗ്രിയിൽ ആയിരിക്കും അതിലൂടെ ലാഭദൃഷ്ടി അല്ലെങ്കിൽ ത്രി ഏകാദശ യോഗം രൂപപ്പെടുന്നു.
കുംഭം (Aquarius): ഈ രാശിക്കാർക്ക് ബുധന്റെയും ശനിയുടെയും ത്രി ഏകാദശ യോഗം ഫലപ്രദമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വലിയ വിജയം നേടാൻ കഴിയും. നിങ്ങളുടെ സഹോദരീ സഹോദരന്മാരുമായി നിങ്ങൾക്ക് നല്ല സമയം ആസ്വദിക്കാൻ കഴിയും. ഇതോടൊപ്പം ജീവിതത്തിൽ വളരെക്കാലമായി തുടരുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം ലഭിക്കും.
തുലാം (Libra): ഈ രാശിക്കാർക്ക് ബുധ-ശനി ഗ്രഹങ്ങളുടെ ഗുണകരമായ ഭാവം അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ നിലനിൽക്കുന്ന പല പ്രശ്‌നങ്ങളും അവസാനിക്കും, ഏതെങ്കിലും കാരണത്താൽ കുടുംബത്തിനുള്ളിൽ നിലനിൽക്കുന്ന തർക്കമോ അഭിപ്രായ വ്യത്യാസമോ അവസാനിക്കും. ജോലിസ്ഥലത്തും നിങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയും, നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ വർദ്ധിച്ചേക്കാം, സ്ഥാനക്കയറ്റത്തിനുള്ള സാധ്യത ദൃശ്യമാണ്. ഈ കാലയളവ് വിദ്യാർത്ഥികൾക്കും ഗുണകരമാകും. മത്സര പരീക്ഷയിലോ ബോർഡ് പരീക്ഷയിലോ നിങ്ങൾക്ക് വിജയിക്കാൻ കഴിയും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങും, വാഹന യോഗമുണ്ടാകും.
വൃശ്ചികം (Capricorn): ഈ രാശിക്കാർക്ക് ബുധന്റെയും ശനിയുടെയും ത്രി ഏകാദശ യോഗം ഫലപ്രദമാകും. ഈ രാശിക്കാരുടെ പ്രണയ ജീവിതം മികച്ചതാകും. പങ്കാളിയുമായി നല്ല സമയം ലഭിക്കും, ബന്ധം കൂടുതൽ ശക്തമാകും, ഇഷ്ട വ്യക്തിയുമായി വിവാഹത്തിനുള്ള സാധ്യത, ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് വിജയം ലഭിച്ചേക്കാം, വരുമാനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് ഉണ്ടായേക്കാം, കുട്ടികളെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കാൻ സാധ്യത, കുട്ടികളുടെ പുരോഗതിക്ക് സാധ്യത, എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതിൽ നല്ല വരുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)