Ardh Kendra yoga: ജ്യോതിഷപ്രകാരം സൂര്യനും അരുണനും പരസ്പരം 45 ഡിഗ്രിയിലെത്തുന്നതിലൂടെ അർദ്ധകേന്ദ്ര രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 3 രാശിക്കാരുടെ ജോലി ബിസിനസ് എന്നിവയിൽ അപാര നേട്ടങ്ങൾ ലഭിക്കും.
Ardh Kendra yoga: ജ്യോതിഷപ്രകാരം സൂര്യനും അരുണനും പരസ്പരം 45 ഡിഗ്രിയിലെത്തുന്നതിലൂടെ അർദ്ധകേന്ദ്ര രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 3 രാശിക്കാരുടെ ജോലി ബിസിനസ് എന്നിവയിൽ അപാര നേട്ടങ്ങൾ ലഭിക്കും
Ardh Kendra Yog 2025: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ നിലവിൽ മീന രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ, അതിൻ്റെ സ്വാധീനം 12 രാശികളിലും ഏതെങ്കിലുമൊക്കെ രീതിയിൽ ഉണ്ടാകും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ആത്മാവിൻ്റെയും പിതാവിൻ്റെയും ഘടകമാണ്.
മീനം രാശിയിൽ സൂര്യൻ ഏതെങ്കിലും ഗ്രഹളുമായുണ്ടാക്കുന്ന സംയോജനം ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കുന്നു. സൂര്യനും അരുണനും പരസ്പരം 45 ഡിഗ്രിയിൽ ആയിരിക്കുന്ന അവസ്ഥയിൽ ഉണ്ടാകുന്ന ഒരു രാജയോഗമാണ് അർദ്ധകേന്ദ്ര രാജയോഗം.
ഈ രാജയോഗത്തിൻ്റെ രൂപീകരണം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികളെ കുറിച്ച് അറിയാം...
മാർച്ച് 30 ന് രാവിലെ 8:41 ന്, സൂര്യനും അരുണനും പരസ്പരം 45 ഡിഗ്രിയിൽ അർദ്ധകേന്ദ്ര രാജയോഗം സൃഷ്ടിക്കും
ഇടവം (Taurus): ഇവർക്ക് സൂര്യ-അരുണ അർദ്ധകേന്ദ്ര രാജയോഗം വളരെയധികം ഗുണം നൽകും. ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വലിയ വിജയം, ആഡംബരങ്ങളിൽ ദ്രുതഗതിയിലുള്ള വർദ്ധനവ്, കുടുംബത്തോടൊപ്പം നല്ല സമയമ ചെലവഴിക്കും, കരിയറിൽ ധാരാളം നേട്ടങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്തരാകും,
തുലാം (Libra): ഇവർക്കും ഈ രാജയോഗത്തിലൂടെ നേട്ടങ്ങൾ ലഭിക്കും. ഒപ്പം എല്ലാത്തരം മേഖലകളിലും മികച്ച വിജയം, ആത്മീയതയിലേക്ക് ചായും, ജോലിയിൽ നേട്ടം, ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, ബിസിനസ്സ് മേഖലയിലും ധാരാളം നേട്ടങ്ങൾ ലഭിക്കും. ലക്ഷ്യം നേടും, സമ്പത്ത് വർധിക്കും.
കുംഭം (Aquarius): ഈ രാജയോഗം ഇവർക്കും അനുകൂലമായിരിക്കും. ഇവർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ഉയർന്ന ഉദ്യോഗസ്ഥർക്ക് ജോലിസ്ഥലത്ത് സന്തോഷമുണ്ടാകാം. സ്ഥാനമാനങ്ങളും പ്രശസ്തിയും വർദ്ധിക്കും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിച്ചേക്കാം. ബിസിനസ്സ് മേഖലയിലും നേട്ടം. പ്രണയ ജീവിതം സുഗമമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)