Rahu Transit In Purvabhadra Nakshatra: പാപഗ്രഹം എന്നറിയപ്പെടുന്ന രാഹു ഉടൻ തന്നെ നക്ഷത്ര മാറ്റം നടത്തും. അതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Rahu Gochar 2025: ജ്യോതിഷപ്രകാരം രാഹുവിനെ നിഴൽ ഗ്രഹം പാപഗ്രഹം എന്നൊക്കെയാണ് പറയുന്നത്.
Rahu Gochar 2025: ജ്യോതിഷപ്രകാരം രാഹുവിനെ നിഴൽ ഗ്രഹം പാപഗ്രഹം എന്നൊക്കെയാണ് പറയുന്നത്. ഇത് ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറ്റാറുണ്ട്. ഇത് 12 രാശികളുടെ ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിച്ചേക്കാം.
ഈ സമയത്ത് രാഹു മീന രാശിയിലാണ്. മാർച്ച് 16 ന് രാഹു ഉതൃട്ടാതി നക്ഷത്രം വിട്ട് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.
രാഹുവിൻ്റെ രാശിയിലെ ഈ മാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് രാഹുവിന്റെ മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് വലിയ നേട്ടങ്ങൾ നൽകുകയെന്ന് അറിയാം...
ആകാശത്തിലെ 27 നക്ഷത്രങ്ങളിൽ 25-ാമത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഇതിന്റെ അധിപൻ വ്യാഴവും രാശികൾ കുംഭം, മീനവുമാണ്.
ഇടവം (Taurus): പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള രാഹുവിൻ്റെ കടന്നുവരവ് ഇവർക്ക് ഗുണം നൽകും. ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം, ഈ രാശിയിൽ പതിനൊന്നാം ഭാവത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഭൗതിക സന്തോഷം, ആഗ്രഹങ്ങൾ സഫലമാകും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും, സാമ്പത്തിക സ്ഥിതിയും മികച്ചതാകും.
മീനം (Pisces): രാഹു പൂർവാഭാദ്രപദ നക്ഷത്രത്തിൽ അതായത് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ച് ഈ രാശിയുടെ ലഗ്നഭാവത്തിൽ നിൽക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം, ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, സമ്പത്തിൽ വർദ്ധനവ്, കുടുംബത്തോടൊപ്പം നല്ല സമയം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും, ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
മകരം (Capricorn): പൂർരുരുട്ടാതി നക്ഷത്രത്തിൽ രാഹുവിൻ്റെ പ്രവേശനം ഇവർക്ക് അനുകൂലമായിരിക്കും. രാഹു ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് വരുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങൾ, ബിസിനസിൽ വലിയ ലാഭം, ജീവിതത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾഅവസാനിക്കും, സമൂഹത്തിൽ ബഹുമാനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ്, സാമ്പത്തിക സ്ഥിതിയും മികച്ചതാകും, ജോലിസ്ഥലത്ത് മികച്ച വിജയം, ശാരീരികവും മാനസികവുമായ സമ്മർദ്ദവും കുറയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)