Akshaya Tritiya 2025: സ്വർണം മാത്രമല്ല, അക്ഷയ തൃതീയ ദിവസം ഇവ വാങ്ങുന്നതും ശുഭകരം, ഭാ​ഗ്യദേവത കനിയും

ഇത്തവണ അക്ഷയ തൃതീയ പൂജ നടത്താനുള്ള ശുഭകരമായ സമയം ഏപ്രിൽ 30ന് രാവിലെ 5:40 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ്.

 

Akshaya Tritiya 2025: വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ദിവസമാണ് അക്ഷയ തൃതീയയായി കണക്കാക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു ദിവസം കൂടിയാണിത്. അക്ഷയ തൃതീയ ദിവസം അടുത്തുവരികയാണ്. ഏപ്രിൽ 30നാണ് ഈ ശുഭകരമായ ദിവസം. ഏപ്രിൽ 29ന് രാത്രി 11:47ന് ആരംഭിച്ച് ഏപ്രിൽ 30 ന് രാത്രി 9:37ന് അക്ഷയ തൃതീയ അവസാനിക്കും.

 

1 /8

അക്ഷയ തൃതീയ ദിവസം ആളുകൾ സ്വർണ്ണം വാങ്ങാറുണ്ട്. ഈദിവസം വാങ്ങുന്ന സ്വർണത്തിന്റെ മൂല്യം ഒരിക്കലും നഷ്ടപ്പെടില്ലെന്നാണ് വിശ്വാസം. ശുഭ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നിറഞ്ഞ ദിവസമാണിത്. വിവാഹം, ഗൃഹപ്രവേശം, പുതിയ ജോലി, ബിസിനസ് തുടങ്ങിയ കാര്യങ്ങൾക്ക് അക്ഷയ തൃതീയ ദിനം ഏറെ ശുഭമാണ്.   

2 /8

" ശാശ്വതം " അല്ലെങ്കിൽ " ഒരിക്കലും ക്ഷയിക്കാത്തത് " എന്നാണ് അക്ഷയ എന്ന വാക്കിന്റെ അർത്ഥം. ഹിന്ദു പുരാണമനുസരിച്ച്, ഭഗവാൻ വിഷ്ണു ഈ ദിവസം മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ പുതിയ ശുഭകരമായ കാര്യങ്ങൾ തുടങ്ങുന്നതിന് ഈ ദിവസം അനുയോജ്യമാണെന്ന് കരുതുന്നു. ലക്ഷമീ നാരായണ രൂപത്തിലാണ് ഭ​ഗവാൻ വിഷ്ണുവിനെ അക്ഷയ തൃതീയ ദിവസം ആരാധിക്കുന്നത്.   

3 /8

ഈ വർഷം അക്ഷയ തൃതീയ ദിവസം സ്വർണത്തിന് പുറമെ മറ്റെന്തൊക്കെ വാങ്ങണം എന്ന് ചിന്തിക്കുന്നുണ്ടോ? ഐശ്വര്യവും സമൃദ്ധിയും നിറയാൻ ഈ ദിവസം എന്തൊക്കെ വാങ്ങണം?  

4 /8

സ്വർണ്ണം പോലെ തന്നെ, അക്ഷയ തൃതീയയ്ക്ക് വെള്ളി വസ്തുക്കൾ വാങ്ങുന്നതും സമ്പത്തും സമൃദ്ധിയും നൽകുന്നു. വെള്ളി ആഭരണങ്ങൾ, നാണയങ്ങൾ, പാത്രങ്ങൾ അല്ലെങ്കിൽ അലങ്കാര വസ്തുക്കൾ എന്നിവ ഈ ദിവസം വാങ്ങാവുന്നതാണ്. ഈ ദിവസം പുതിയ വാഹനം വാങ്ങുന്നതും ഏറെ ശുഭകരമാണ്.   

5 /8

അക്ഷയതൃതീയ ദിവസം വസ്തു വാങ്ങുന്നത് വളരെ ഭാ​ഗ്യകരമായ ഒന്നായാണ് കണക്കാക്കുന്നത്. ഭൂമി, വീട്, വാണിജ്യ ആവശ്യത്തിനുള്ള സ്ഥലം അങ്ങനെ ഏതൊരു കാര്യത്തിലും നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും കുബേരന്റെയും അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അക്ഷയ തൃതീയ ദിനത്തിൽ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത് ഭാഗ്യവും സമൃദ്ധിയും നിറയ്ക്കും.   

6 /8

ഈ ദിവസം മൺപാത്രങ്ങൾ, ചെമ്പ്, പിച്ചള, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയവ കൊണ്ടുള്ള പാത്രങ്ങളും വാങ്ങുന്നത് വർഷം മുഴുവനും ഭക്ഷണത്തിന്റെയും സമ്പത്തിന്റെയും സമൃദ്ധി ഉറപ്പാക്കുന്നു.  

7 /8

അക്ഷയ തൃതീയ ദിനത്തിൽ പുസ്തകങ്ങൾ വാങ്ങുന്നത് ഏറെ ശുഭകരമാണ്. അറിവിന്റെ ദേവതയായ സരസ്വതി ദേവിയെ ആരാധിക്കുകയാണ് ഇതിലൂടെ. 

8 /8

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola