Today's Horoscope: അക്ഷയ തൃതിയയും ശനി നക്ഷത്രമാറ്റവും; 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ?

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Akshaya Tritiya and Shani Nakshatra Transit: ഇന്ന് അക്ഷയ തൃതീയ ദിവസമാണ്. കൂടാതെ ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങുന്നതും ഇന്നത്തെ ദിവസം തന്നെയാണ്. ഏതൊക്കെ രാശികൾക്ക് ഇന്നത്തെ ദിവസം ​ഗുണകരമാകുമെന്നും ആർക്കൊക്കെയാണ് ദോഷം സമയമെന്നും നോക്കാം. 

 

1 /13

മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാക്കാൻ സാധിക്കും. നിലനിന്നിരുന്ന തർക്കങ്ങൾ ഒവിവാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. പുതിയ ജോലി ആരംഭിക്കാൻ അനുകൂലമായ ദിവസമാണിന്ന്. ആരോ​ഗ്യം ശ്രദ്ധിക്കുക.   

2 /13

ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും. പുതിയ വാഹനം വാങ്ങാൻ യോ​ഗമുണ്ട്. ഇന്ന് സുപ്രധാനമായ വിഷയങ്ങളിൽ നിങ്ങൾ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും.   

3 /13

മിഥുനം രാശിക്കാർക്ക് ഇന്ന് അൽപം ബുദ്ധിമുട്ടുകൾ നിറഞ്ഞ ദിവസമായിരിക്കും. നിരവധി പ്രതിസന്ധികൾ ഇവർ നേരിടേണ്ടതായി വരും. പണം ചെലവഴിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. കടം നൽകാൻ സാധ്യതയുണ്ട്. ബിസിനസിലും ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും.   

4 /13

കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രയാസങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സഹപ്രവർത്തകരുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. സ്വത്ത് സംബന്ധമായ തർക്കങ്ങൾക്കും സാധ്യത ഏറെയാണ്.    

5 /13

ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. ആ​ഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വരുമാന മാർ​ഗം കണ്ടെത്തും.   

6 /13

കന്നി രാശിക്കാര്‍ ബിസിനസിൽ അനാവസ്യമായി പണം നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കാനും ശ്രമിക്കുക. കുടുംബത്തിൽ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. ആരോ​ഗ്യ കാര്യത്തിലും ശ്രദ്ധ വേണം.  

7 /13

തുലാം രാശിക്കാര്‍ക്ക് ​ഗുണ-ദോഷ സമ്മിശ്രമായ ദിവസമായിരിക്കും. പ്രശ്നങ്ങൾ അലട്ടുമെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കാൻ ഇവർക്ക് സാധിക്കും, മാനസിക പ്രയാസങ്ങൾ അകലും. നിങ്ങൾക്ക് സാമ്പത്തികം സുരക്ഷിതമാക്കാൻ കഴിയും.   

8 /13

വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസിൽ ലാഭം നേടാൻ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാൻ കഴിയും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്കും നേട്ടം സ്വന്തമാകും.   

9 /13

ധനു രാശിക്കാർ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും.    

10 /13

മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബക്കാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. വിശ്വാസ വഞ്ചന നേരിടേണ്ടി വരും.   

11 /13

കുംഭം രാശിക്കാര്‍ ഇന്ന് വാദപ്രതിവാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാൻ ശ്രമിക്കുക. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.   

12 /13

മീനം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ബിസിനസിൽ എല്ലാം അനുകൂലമായി സംഭവിക്കും. പങ്കാളിയിൽ നിന്നും പൂർണ പിന്തുണ ലഭിക്കും. ജീവിതത്തിൽ സന്തോഷ നിമിഷങ്ങളുണ്ടാകും.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola