Mercury Nakshatra Transit: ബുധന്റെ നക്ഷത്രമാറ്റം വിവിധ രാശികൾക്ക് വളരെയധികം ഗുണം ചെയ്യും. ഏതൊക്ക രാശികൾക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് അറിയണ്ടേ?
Mercury Nakshatra Transit: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ രാശിമാറുകയും നക്ഷത്രം മാറുകയും ചെയ്യും. ഇത് ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അത്തരത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ബുധന്റെ ചലനത്തിലെ മാറ്റം. ബുധന്റെ രാശിമാറ്റം പോലെ തന്നെ പ്രധാനമാണ് ബുധന്റെ നക്ഷത്രമാറ്റവും.
ബുധന്റെ നക്ഷത്രമാറ്റം സംഭവിക്കാൻ പോകുകയാണ്. ജൂൺ 16നാണ് ബുധൻ നക്ഷത്രം മാറുന്നത്. പുണർതം നക്ഷത്രത്തിലേക്കാണ് ബുധൻ പ്രവേശിക്കാൻ പോകുന്നത്. മൂന്ന് രാശിക്കാർക്ക് ഇതിന്റെ നേട്ടങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. എല്ലാത്തിലും വിജയം നേടാൻ സാധിക്കും. ജോലിയിലും ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഈ കാലയളവിൽ വിഷ്ണുവിന്റെ അനുഗ്രഹമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. ബിസിനസിലും ധാരാളം നേട്ടങ്ങളുണ്ടാകും.
വൃശ്ചികം രാശിക്കാര്‍ക്ക് കരിയറില്‍ ഉയർച്ചയുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ സർവ്വസൗഭാഗ്യങ്ങളും നിങ്ങൾക്കുണ്ടാകും. വിവാഹം തീരുമാനിക്കും. ബിസിനസിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നേട്ടമുണ്ടാക്കാനാകും. പുതിയ വാഹനമോ ഭൂമിയോ വാങ്ങാൻ യോഗമുണ്ടാകും.
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. പ്രമോഷനും ശമ്പള വർധനവിനും സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.