Amla Benefits: വിട്ടുമാറാത്ത ചുമയും ജലദോഷവും ഇനി പഴങ്കഥ; പതിവായി നെല്ലിക്ക കഴിക്കാം, പലതുണ്ട് ഗുണം!
നെല്ലിക്കയിലെ ക്രോമിയം എന്ന ഘടകം പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്താൻ സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിക്കയിൽ ആന്റിഓക്സിഡന്റായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
നെല്ലിക്കയുടെ ഇലകൾ അരച്ച് തലയിൽ പുരട്ടുന്നത് താരൻ, നരച്ച മുടി എന്നിവ തടയാൻ സഹായിക്കുന്നു.
നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാം.
നെല്ലിക്കയിലെ ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ വെളുത്ത രക്താണുക്കളുടെ എണ്ണം വർധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു.
മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ് നെല്ലിക്ക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)