Shani Budh Yuti 2025: 30 വർഷത്തിന് ശേഷം ശനി-ബുധ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും ധനനേട്ടവും!
Saturn Mercury Conjunction: കർമ്മ ദാതാവായ ശനിയും ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും 30 വർഷത്തിന് ശേഷം കൂടിച്ചേരാൻ പോകുകയാണ്. ഇതിലൂടെ 2025 ജനുവരി മുതൽ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും.
Shani Budh Yuti 2025 Effects: 2024 കഴിയാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. പുതുവർഷം ഗ്രഹ സംക്രമണത്തിൻ്റെ കാര്യത്തിൽ വളരെ പ്രാധാന്യമുള്ള വർഷമാണ്.
ജ്യോതിഷികളുടെ അഭിപ്രായത്തിൽ അടുത്ത വർഷം പല പ്രധാന ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകുമെന്നാണ് അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
രണ്ട് ശക്തമായ ഗ്രഹങ്ങളാണ് ശനിയും ബുധനും. ഇവ 30 വർഷത്തിന് ശേഷം കൂടിച്ചേരാൻ പോകുകയാണ്. 2025 ജനുവരി 19 ന് രാത്രി 9:58 മുതൽ ശനിയും ബുധനും 60 ഡിഗ്രിയിൽ നിൽക്കും.
ഇതിലൂടെ ത്രിഏകാദശ യോഗം സൃഷ്ടിക്കും. ഇതില്കൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
കുംഭം (Aquarius): ഈ രാശിക്കാർക്ക് പുതുവർഷം ഏറെ സന്തോഷകരമായ ദിനങ്ങളായിരിക്കും. ജോലിയിൽ ഇൻക്രിമെൻ്റോടെ പ്രമോഷൻ, അവിവാഹിതർക്ക് വിവാഹാലോചന, പഴയ നിക്ഷേപത്തിൽ നിന്ന് അപ്രതീക്ഷിത സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും
മകരം (Capricorn): ഇവർക്ക് 2025-ൽ നിരവധി നേട്ടങ്ങൾ ലഭിക്കും. പ്രത്യേകിച്ച് എഴുത്ത്, മാധ്യമം അല്ലെങ്കിൽ ആശയവിനിമയ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് അവരുടെ കരിയറിൽ നിരവധി വലിയ അവസരങ്ങൾ ലഭിക്കും. കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ അനുകൂലമാകും, ശനി ദേവൻ്റെ അനുഗ്രഹം ഈ സമയം ഇവർക്കുണ്ടാകും.
മേടം (Aries): മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അടുത്ത വർഷം വിജയസാധ്യത, ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് നേട്ടം, വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ആശ്വാസം, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)