Chanakya Niti: വെല്ലുവിളികളെ അതിജീവിക്കാം; ചാണക്യന്റെ ഈ തന്ത്രങ്ങൾ പ്രയോഗിക്കൂ

Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്

നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാൻ ചാണക്യന്റെ വാക്കുകൾ പിൻതുടരാം

1 /7

ജീവിതത്തിൽ വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. ഭാവിജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ് വിദ്യാഭ്യാസം എന്ന കാര്യം ഓര്‍ക്കുക. 

2 /7

കഷ്ടതകളുള്ള സമയത്ത് നിങ്ങള്‍ക്ക് തുണയായി നിങ്ങള്‍ മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മറ്റൊരാളും മുതിരില്ല. അതിനാല്‍ സ്വന്തം കഴിവ് വളര്‍ത്തിയെടുത്ത് ഉത്തരവാദിത്തങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുക.   

3 /7

മതത്തിന്റെയും ധാര്‍മ്മികതയുടെയും പ്രാധാന്യം ചാണക്യന്‍ പറയാറുണ്ട്. ഒരു വ്യക്തി ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണം.

4 /7

ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ സ്വന്തം തെറ്റുകളില്‍ നിന്നും മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും നിങ്ങൾ പഠിക്കണം. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാത്ത വ്യക്തി തന്റെ ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ ഒരുപാട് പാടുപെടുമെന്ന് ചാണക്യന്‍ പറയുന്നു.   

5 /7

ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി ജീവിതത്തില്‍ ഒരിക്കലും അവര്‍ക്ക് ബഹുമാനം ലഭിക്കാത്ത സ്ഥലത്ത് താമസിക്കാന്‍ പാടില്ല. 

6 /7

ഒരു വ്യക്തി തന്റെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വേണം ഭാഗ്യം ഉണ്ടാക്കിയെടുക്കാന്‍. ഏറ്റവും വിഷമകരമായ സാഹചര്യങ്ങളിലും ഒരു വ്യക്തി തന്റെ ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കണം

7 /7

നിങ്ങള് ഒരിക്കലും പോയതില്‍ പശ്ചാത്തപിക്കേണ്ടതില്ല. അടുത്ത തവണത്തേക്കായി സ്വയം തയ്യാറാകണം. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola