Pre Diabetic Symptoms: നിങ്ങൾ പ്രീഡയബറ്റിക്കാണോ? ഈ ലക്ഷണങ്ങൾ പറയും...

Pre Diabetic Symptoms: ഇന്ന് ഒരുവിധം എല്ലാവരും ആരോ​ഗ്യ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്നവരാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുന്നതിനാൽ പലർക്കും പലവിധ അസുഖങ്ങൾ വരാൻ തുടങ്ങുന്നു. ഇത് ആ​രോ​ഗ്യകാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നു. 

 

നിങ്ങൾ പ്രീഡയബറ്റിക്കാണോ എന്നറിയാൻ കഴിയുന്ന നിരവധി ലക്ഷണങ്ങൾ ശരീരം കാണിച്ച് തരും. ഈ സൂചനകൾ ഒരിക്കലും അവ​ഗണിക്കാൻ പാടില്ല. കൃത്യസമയത്ത് അത് തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

 

1 /5

അമിത ദാഹവും, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതും പ്രീഡയബറ്റിക് ആണെന്നതിന്റെ ലക്ഷണമാണ്. പ്രീഡയബറ്റിക്കിന്റെ ആദ്യ ലക്ഷണങ്ങളാണിത്.   

2 /5

ഇരുണ്ട ചർമ്മവും പ്രീഡയബറ്റിക്കിന്റെ ലക്ഷണമാണ്. മുഖത്ത് ചില ഭാ​ഗങ്ങളിൽ ഇരുണ്ട ചർമ്മം വരുന്നതാണ് പ്രീഡയബറ്റിക്കിന്റെ ലക്ഷണം. ചർമ്മം വരണ്ടതാകുന്നതും ഒരു ലക്ഷണമാണ്. ചിലർക്ക് ചൊറിച്ചിലും ഉണ്ടാകാറുണ്ട്.   

3 /5

കൈ കാലുകൾ മരവിക്കുന്നത് നിങ്ങൾ പ്രീഡയബറ്റിക്കാണെന്നതിന്റെ ഒരു ലക്ഷണമാണ്. മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നതും അതിന്റെ സൂചനയാകാം.  

4 /5

പ്രീഡയബറ്റിക്കായിട്ടുള്ളവർക്ക് അമിത ക്ഷീണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രീഡയബറ്റിക് ആണെങ്കിൽ നിങ്ങൾക്ക് കാഴ്ച മങ്ങാനുള്ള സാധ്യതയുണ്ട്. 

5 /5

Disclaimer: ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പായും ഡോക്ടറെ സമീപ്പിക്കുക. സ്വയം രോ​ഗനിർണ്ണയത്തിന് നിൽക്കാതിരിക്കുക.   

You May Like

Sponsored by Taboola