Bodycare: വിലകൂടിയ ബോഡി ലോഷനുകൾ വാങ്ങി കീശ കാലിയായോ? എങ്കിൽ പ്രകൃതിതത്തമായ ഈ മോയ്സ്ചറൈസുകൾ ഉപയോഗിക്കൂ

വരണ്ട ചർമ്മത്തിന് പ്രകൃതിതത്തമായ മോയ്സ്ചറൈസുകൾ 
  • Oct 10, 2025, 05:22 PM IST

വരണ്ട ചർമ്മത്തിന് പ്രകൃതിതത്തമായ മോയ്സ്ചറൈസുകൾ 

1 /5

വെളിച്ചെണ്ണയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിൽ വേഗത്തിൽ ആഗീകരണം ചെയ്ത് ഈർപ്പമുള്ള മിനുസമാർന്ന ചർമ്മം നൽകുന്നു.   

2 /5

അടുക്കളയിൽ ഒലിവ് ഓയിലിന്റെ ഉപയോഗങ്ങൾ നിരവധിയാണ്, പക്ഷേ അത് ഒരു സൗന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കാമെന്ന് നിങ്ങൾക്കറിയാമോ? ഒലിവ് ഓയിലിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിച്ച് ചർമ്മം മിനുസമാക്കുന്നു.  

3 /5

ഷിയ ട്രീ എന്നറിയപ്പെടുന്ന കരൈറ്റ് നട്ട് മരത്തിൻ്റെ കായ്കളിൽ നിന്നാണ് ഷിയ ബട്ടർ വേർതിരിച്ചെടുക്കുന്നത്. കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട ഇവ, മുറിവുകൾ ഉണങ്ങാനും ചർമ്മത്തിന് യുവത്വം നൽകുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകൾ എ, ഇ, എഫ്, കെ എന്നിവ ഉൾപ്പെടുന്ന ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമാണ് ഷിയ ബട്ടർ.  

4 /5

വരണ്ട കൈമുട്ടുകൾ, കാൽമുട്ടുകൾ, പാദങ്ങൾ എന്നിവ ഉള്ളവർക്ക് ഉത്തമ പരിഹാരമാണ് കോക്കോ ബട്ടർ. കൊക്കോ ബീൻസിലെ കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന ഉയർന്ന ഈർപ്പം നിറഞ്ഞ വെണ്ണയാണ് കൊക്കോ ബട്ടർ. ഇത് വേഗത്തിൽ ചർമ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചർമ്മം മൃദുവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.   

5 /5

പാടുകളും, ചൊറിച്ചിലുമുള്ള ചർമ്മത്തെ സുഖപ്പെടുത്താനും സ്ട്രെച്ച് മാർക്കുകളും പ്രായാധിക്യം മൂലമുള്ള ചുളിവുകൾ കുറയ്ക്കാനും കറ്റാർ വാഴയുടെ ജെൽ സഹായിക്കുന്നു. 

You May Like

Sponsored by Taboola