Venus Transit in Pisces: ജ്യോതിഷപ്രകാരം ശുക്രന്റെ രാശിമാറ്റം എപ്പോഴും പ്രാധാന്യം അർഹിക്കുന്നതാണ്. ഏപ്രിലിൽ ശുക്രന്റെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്.
1/5ഏപ്രിൽ 13 ഞായറാഴ്ചയാണ് ശുക്രൻ മീനം രാശിയിലേക്ക് സംക്രമിക്കാൻ പോകുന്നത്. അന്നേ ദിവസം രാവിലെ 6.31നാണ് സംക്രമണം. ശുക്രന്റെ രാശിമാറ്റം 3 രാശികൾക്കാണ് നേട്ടങ്ങൾ നൽകുക. ഇവരിൽ അഷ്ടൈശ്വര്യം വന്നുചേരും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
2/5ശുക്രന്റെ സംക്രമണത്താല്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. നിങ്ങൾ ആഗ്രഹിച്ച രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ജീവിത വിജയമുണ്ടാകും. ജീവിതത്തിൽ നിങ്ങൾക്കുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. പുതിയ വീടോ വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.
3/5തുലാം രാശിക്കാർക്ക് ശുക്രന്റെ നേരിട്ടുള്ള സംക്രമണത്തിലൂടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനവും പ്രശസ്തിയും വർധിക്കും. വിദേശത്ത് പഠനം, ജോലി എന്നിവ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ കാലയളവാണിത്. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും.
4/5കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ജോലിയിൽ വിജയം കൈവരിക്കാൻ സാധിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ജോലിയിൽ സഹപ്രവർത്തകരുടെ പൂർണ പിന്തുണയുണ്ടാകും. ബിസിനസിൽ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പളവർധനവിനും സാധ്യതയുണ്ട്. പ്രണയ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും.
5/5(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.