Lucky Zodiacs of May: ഓരോ മാസവും എങ്ങനെയായിരിക്കുമെന്ന പ്രതീക്ഷകളും ആശങ്കകളും ഓരോരുത്തർക്കും ഉണ്ട്. ഏപ്രിൽ മാസം കഴിഞ്ഞ് മെയ് മാസത്തിലേക്ക് കടക്കുകയാണ് നമ്മൾ. എന്തൊക്കെയാകും മെയ് മാസത്തിൽ നമ്മളെ തേടിയെത്തുക എന്ന ചിന്ത എല്ലാവർക്കും ഉണ്ടാകും.
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങൾ ഇവരെ തേടിയെത്തും. 12 രാശികളിലും ഗ്രഹങ്ങളുടെ രാശി, നക്ഷത്ര മാറ്റങ്ങൾ സ്വാധീനം ചെലുത്തും.
അത്തരത്തിൽ അപൂർവ്വമായ പല ഗ്രഹമാറ്റങ്ങളും സംഭവിക്കുന്ന മാസമായിരിക്കും മെയ് മാസം. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങൾ ഈ മാസത്തിൽ രാശിമാറുന്നതോടെ വിവിധ രാശികൾക്ക് അിന്റെ ഗുണഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം, കരിയറിൽ ഉയർച്ച അങ്ങനെ എല്ലാ നേട്ടങ്ങളും ഇവർക്കുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് മെയ് മാസം അനുകൂലമായി വരികയെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് അനുകൂലമായ മാസമായിരിക്കും മെയ്. ഈ കാലയളവിൽ ഇവർക്ക് സാമ്പത്തിക നേട്ടം കൈവരിക്കാനാകും. കരിയറിലും ബിസിനസിലും പുരോഗതിയുണ്ടാകും. എല്ലാ മേഖലയിലും വിജയം നേടാൻ കഴിയും. ആരോഗ്യ പ്രശ്നങ്ങൾ ചെറിയ രീതിയിൽ അലട്ടാൻ സാധ്യതയുണ്ട്. സ്വപ്നം കണ്ടതെല്ലാം നേടിയെടുക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണിത്.
കര്‍ക്കടകം രാശിക്കാര്‍ക്ക് മെയ് മാസം പലവിധ സൗഭാഗ്യങ്ങളും സമ്മാനിക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ നിങ്ങൾ ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ സാധിക്കും. സന്തോഷവും സമാധാനുവുമുണ്ടാകുന്ന കാലയളവാണിത്. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
ചിങ്ങം രാശിക്കാർക്ക് മെയ് മാസത്തിൽ ശുഭകരമായ പല മാറ്റങ്ങളുമുണ്ടാകും. ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ജോലിയിൽ സ്ഥലമാറ്റമുണ്ടായേക്കാം. ശമ്പളവർധനവിന് സാധ്യതയുണ്ട്. എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)