ഏപ്രിൽ അഞ്ച് മുതൽ ചൊവ്വയും ശനിയും 120 ഡിഗ്ര അകലത്തിൽ സ്ഥിതി ചെയ്യുന്നത് ചില രാശിക്കാരിൽ ലാഭയോഗം സൃഷ്ടിക്കും. ഇത് സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിൽ ഉയർച്ചയും കൊണ്ടുവരും.
ലാഭയോഗത്താൽ ചില രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടം കൈവരും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ഇവർക്ക് ചൊവ്വയുടെയും ശനിയുടെയും അനുഗ്രഹം ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് നേട്ടങ്ങളുണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രയാസങ്ങൾ അകലും. ജീവിതത്തിൽ സൌഭാഗ്യങ്ങൾ വന്നുചേരും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. സ്കോളർഷിപ്പുകൾ ലഭിക്കും. ബിസിനസുകാർക്ക് ലാഭം വർധിക്കും. നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
ഇടവം രാശിക്കാർക്ക് തൊഴിൽമേഖലയിൽ നേട്ടങ്ങളുണ്ടാകും. ഇവർക്ക് നേതൃപാടവും തെളിയിക്കാനുള്ള അവസരങ്ങൾ വന്നുചേരും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. വരുമാനം വർധിക്കും. പുതിയ വരുമാന മാർഗങ്ങളുണ്ടാകും.
മകരം രാശിക്കാർക്ക് ജീവിതത്തിൽ സൌഭാഗ്യങ്ങൾ വർധിക്കും. ജീവിതത്തിൽ ഉയർച്ചകൾ പ്രതീക്ഷിക്കാം. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം.
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പ്രതിസന്ധികൾ അകലും. കരിയറിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ വിജയം നേടാനാകും. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. വസ്തു വാങ്ങാൻ യോഗം. വാഹനം വാങ്ങാൻ യോഗമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.