Astrology 2025: ഫെബ്രുവരിയിലെ അവസാന ദിനത്തിൽ നിരവധി രാജയോഗങ്ങൾ; ഈ രാശിക്കാ‍ർ നേട്ടങ്ങളുടെ കൊടുമുടിയിൽ

  • Feb 28, 2025, 10:37 AM IST
1 /5

ഇന്ന് വെള്ളിയാഴ്ചയാണ്. ഇത് ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന ദിവസമാണ്. കൂടാതെ, വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ദിവസവുമാണ്. ഈ ദിവസം ശുക്രനും ബുധനും ഒന്നിക്കുന്നത് വഴി ലക്ഷ്മി നാരായണ യോഗം രൂപപ്പെടും.

2 /5

മാളവ്യ രാജയോഗവും ഗജകേസരി, സിദ്ധ-സാധ്യ തുടങ്ങിയ ശുഭയോഗങ്ങളും ഉണ്ടാകും. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.

3 /5

മിഥുനം രാശിക്കാർക്ക് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലി സ്ഥലത്തെ അന്തരീക്ഷം മികച്ചതാകും. ബിസിനസ് സാധ്യതകൾ അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.

4 /5

കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസം ആയിരിക്കും. പരിശ്രമങ്ങൾക്ക് ഫലം ഉണ്ടാകും. ബിസിനസ് വിപുലീകരിക്കാൻ സാധിക്കും. ഇതിനായി വായ്പയ്ക്ക് ശ്രമിക്കുന്നവർക്ക് വായ്പ ലഭിക്കും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും.

5 /5

തുലാം രാശിക്കാരുടെ ജീവിതത്തിൽ സുഖസൌകര്യങ്ങൾ വർധിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിജയമുണ്ടാകും. കൂടുതൽ പണം സമ്പാദിക്കാനാകും. കുടുംബ ജീവിതം സന്തോഷപൂർണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola