Vastu Tips: വീട്ടിൽ തുളസി ചെടി നടുന്നത് ഐശ്വര്യവും സമ്പത്തും കൊണ്ടുവരും; നടേണ്ടത് ഏത് തുളസി? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ഹിന്ദുമത വിശ്വാസ പ്രകാരം തുളസി ചെടി വിശുദ്ധമായ ഒരു സസ്യമാണ്. തുളസി ചെടി വീട്ടിൽ നടുന്നത് വലിയ ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം.

  • May 03, 2025, 05:36 PM IST
1 /6

രാവിലെയും വൈകുന്നേരവും തുളസി ചെടിക്ക് ജലം അർപ്പിക്കുകയും തുളസി ചെടിയ ആരാധിക്കുകയും ചെയ്യുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകാൻ കാരണമാകുമെന്നാണ് വിശ്വാസം. വീട്ടിൽ ഏത് തുളസി ചെടിയാണ് നടേണ്ടതെന്ന് അറിയാം.

2 /6

വീട്ടിൽ തുളസി ചെടി നടുന്നത് പോസിറ്റീവ് എനർജിയും സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. എന്നാൽ, തുളസി ചെടി നടുമ്പോൾ ചില വാസ്തു നിയമങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

3 /6

രാമ തുളസി, വെളുത്ത തുളസി, ശ്യാമ തുളസി, കാട്ടുതുളസി തുടങ്ങി നിരവധിയിനം തുളസികളുണ്ട്. ഇവയിൽ രാമ തുളസിയും ശ്യാമ തുളസിയുമാണ് പൊതുവേ ഉപയോഗിക്കുന്നത്. രാമ തുളസിയും ശ്യാമ തുളസിയുമാണ് വീടുകളിൽ നടേണ്ടത്.

4 /6

വീട്ടിൽ രാമ തുളസി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നെഗറ്റീവ് എനർജി ഇല്ലാതാക്കി വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുമെന്നാണ് വിശ്വാസം. രാമ തുളസി വീട്ടിൽ നടുന്നത് സമ്പത്തും ഐശ്വര്യവും വർധിപ്പിക്കും.

5 /6

ശ്യാമ തുളസിയുടെ ഇലകൾ ഇളം പർപ്പിൾ നിറത്തിലാണ് കാണപ്പെടുന്നത്. ഇത് ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ്. ശ്യാമ തുളസി ആയുർവേദത്തിൽ ഒരു ഔഷധമായി ഉപയോഗിക്കുന്നു.

6 /6

സമ്പത്തിനും സമൃദ്ധിക്കുമായി വീടിനുള്ളിൽ രാമതുളസിയും ആരോഗ്യ കാര്യങ്ങൾക്കായി ശ്യാമ തുളസിയും നടാം. വീടിൻറെ വടക്ക് ദിശയിലാണ് തുളസി നടേണ്ടത്. ഇത് സമ്പത്തിൻറെ ദേവനായ കുബേരൻറെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും. കാർത്തിക മാസത്തിൽ തുളസി നടുന്നത് നല്ലതാണ്. വ്യാഴവും വെള്ളിയുമാണ് തുളസി നടുന്നതിന് നല്ല ദിവസങ്ങൾ. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)  

You May Like

Sponsored by Taboola