വേദജ്യോതിഷ പ്രകാരം, നിശ്ചിത കാലങ്ങളിൽ ഗ്രഹമാറ്റങ്ങൾ സംഭവിക്കുന്നു. ഈ ഗ്രഹമാറ്റങ്ങൾ 12 രാശിക്കാരിലും വ്യത്യസ്തമായ ഫലങ്ങളും ദോഷങ്ങളും വരുത്തും.
ജൂൺ ആറിന് ബുധൻ മിഥുനം രാശിയിൽ പ്രവേശിച്ചതോടെ ഭദ്രമഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെട്ടു. ജൂൺ 15ന് ബുധൻ സൂര്യനുമായി സംയോജിക്കുന്നത് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.
ഈ രണ്ട് രാജയോഗങ്ങളും വിവിധ രാശിക്കാരുടെ ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരും. ഈ രണ്ട് രാജയോഗങ്ങളിലൂടെ ഏതെല്ലാം രാശിക്കാർക്കാണ് വലിയ ഭാഗ്യം വന്നുചേരുന്നതെന്ന് അറിയാം.
ചിങ്ങം രാശിക്കാർക്ക് സാമ്പത്തികമായി വലിയ വളർച്ചയുണ്ടാകും. കടങ്ങളെല്ലാം വീട്ടി സാമ്പത്തികമായി സുരക്ഷിതരാകും. ബിസിനസിൽ അപ്രതീക്ഷിത വളർച്ചയും വൻ ലാഭവും ഉണ്ടാകും. ജീവിതത്തിൽ സന്തോഷം കൈവരും.
ധനു രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അനുകൂലമായ പല മാറ്റങ്ങളും ബിസിനസിൽ ഉണ്ടാകും. തൊഴിലിൽ ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കും. സാമ്പത്തികമായി ഇരട്ടി ലാഭമാണ് ധനു രാശിക്കാർക്ക് ഉണ്ടാകുക.
കുംഭം രാശിക്കാർക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടം നിങ്ങളെ തേടിയെത്തും. ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കപ്പെടുന്ന സമയമാണ് വരുന്നത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)