Mercury Rise: ബുധന്റെ ഉദയത്തോടെ ഭാ​ഗ്യം തെളിയും; 5 രാശികളുടെ ജീവിതത്തിൽ നേട്ടങ്ങളുടെ കാലം

Written ByKarthika V
Published: Aug 07, 2025, 08:54 PM IST|Updated: Aug 07, 2025, 08:54 PM IST

Mercury rise: ഓ​ഗസ്റ്റ് 9ന് ബുധന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്. ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ളതാണിത്. 12 രാശിക്കാരിലും ഇതിന്റെ സ്വാധീനമുണ്ടാകും. 

 

അഞ്ച് രാശിക്കാർക്കാണ് ബുധന്റെ ഉദയത്തിലൂടെ ഭാ​ഗ്യം വന്നെത്താൻ പോകുന്നത്. ഏതൊക്കെയാണ് ആ 5 രാശികളെന്ന് നോക്കാം. 

 

1/6

മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ അനുകൂലമായ ഒട്ടനവധി മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിന്റെ പിന്തുണ നിങ്ങൾക്കുണ്ടാകും. പ്രതീക്ഷിക്കാത്ത ഭാ​ഗ്യം നിങ്ങളെ തേടിയെത്തും.  

 

2/6

മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ബിസിനസിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആത്മവിശ്വാസം വർധിക്കും. എല്ലാത്തിലും വിജയം സ്വന്തമാക്കാൻ സാധിക്കും. പേരും പ്രശസ്തിയും ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. 

 

3/6

കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകും. സമൂഹത്തിൽ നിങ്ങൾക്കുള്ള അന്തസ്സും ബഹുമാനവും വർധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കും. 

 

4/6

കന്നി രാശിക്കാര്‍ക്ക് നല്ല മാറ്റങ്ങൾ ജീവിതത്തിലുണ്ടാകുന്ന സമയമാണിത്. കരിയറിൽ ഉയർച്ചയുണ്ടാകും. ഉയർന്ന സ്ഥാനം ലഭിക്കും. ആ​ഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കാനാകും. 

 

5/6

ധനു രാശിക്കാര്‍ക്ക് ജീവിതത്തിൽ മികച്ച മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. ബിസിനസിൽ ലാഭം നേടാനാകും. ജോലികളൊക്കെ കൃത്യമായി പൂർത്തിയാക്കാനാകും. 

 

6/6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.