പുതുവർഷത്തിൽ ഓരോ രാശിക്കാർക്കും ഭാഗ്യ-നിർഭാഗ്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് അറിയാൻ ആകാംക്ഷയുണ്ടാകും.
2026 ഏപ്രിൽ 14ന് സൂര്യൻ മേടം രാശിയിലേക്കെത്തും. ഏപ്രിൽ 30ന് ബുധനും മെയ് 11ന് ചൊവ്വയും മേടം രാശിയിൽ എത്തും. ഇതോടെ മഹാഗ്രഹ സംയോഗം രൂപപ്പെടും.
മഹാഗ്രഹ സംയോഗത്തിലൂടെ മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.
ഇടവം രാശിക്കാർക്ക് സുവർണകാലഘട്ടമാണ് വരുന്നത്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. പ്രതിസന്ധികളെ തരണം ചെയ്യാനാകും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ പല അപ്രതീക്ഷിത മാറ്റങ്ങളും ഉണ്ടാകും. ബിസിനസിൽ അനുകൂല മാറ്റങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് മഹാഗ്രഹ സംയോഗം നേട്ടങ്ങൾ നൽകും. പല സ്രോതസുകളിൽ നിന്ന് പണം ലഭിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. ജീവിതത്തിൽ സമ്പത്തും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)