Guru Shukra Yuti 2025: ജ്യോതിഷ പ്രകാരം ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം 12 വർഷങ്ങൾക്ക് ശേഷം ശുക്രനോടൊപ്പം ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Gajalakshmi Rajyog 2025 Effects: ജ്യോതിഷ പ്രകാരം ഗ്രഹസംക്രമണം ഇടയ്ക്കിടെ സംഭവിക്കുന്നത് ഒരു സാധാരണ പ്രക്രിയയാണ്. ഒമ്പത് ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിനു ശേഷം അവയുടെ രാശി മാറ്റാറുണ്ട്.
Gajalakshmi Rajyog 2025 Effects: ജ്യോതിഷ പ്രകാരം ഗ്രഹസംക്രമണം ഇടയ്ക്കിടെ സംഭവിക്കുന്നത് ഒരു സാധാരണ പ്രക്രിയയാണ്. ഒമ്പത് ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിനു ശേഷം അവയുടെ രാശി മാറ്റാറുണ്ട്. അത് 12 രാശികളെയും പലതരത്തിൽ ബാധിക്കും. വ്യാഴവും ശുക്രനും രണ്ട് ശക്തമായ ഗ്രഹങ്ങളാണ്.
ദേവന്മാരുടെ ഗുരുവായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. വിഴം ഒരു രാശിയിൽ 1 വർഷം തങ്ങും. അതുകൊണ്ടു തന്നെ വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ വ്യഴത്തിന് 12 വർഷമെടുക്കും.
അസുരന്മാരുടെ ഗുരു ആണ് ശുക്രൻ.ശുക്രൻ എല്ലാ മാസവും സംക്രമണം നടത്തും. അതുകൊണ്ടുതന്നെ ഒരു രാശിചക്രം പൂർത്തിയാക്കാൻ ശുക്രന് ഒരു വർഷത്തെ സമയം മാത്രം മതി.
ശുക്രൻ ഇടയ്ക്കിടെ എല്ലാ ഗ്രഹങ്ങളുമായും കൂടിചേരൽ നടത്താറുണ്ട്. ജൂലൈയിൽ ശുക്രൻ വ്യാഴവുമായി സംയോജിക്കും. അതിലൂടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും, ഇത് പല രാശിക്കാർക്കും ഭാഗ്യം കൊണ്ടുവന്നേക്കാം.
അവർക്ക് ഇതിലൂടെ സമൂഹത്തിൽ സ്ഥാനവും അന്തസ്സും നൽകും, സാമ്പത്തികമായി ശക്തരാകും മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. ആ ഭാഗ്യ രാശിക്കാർ ആരോക്കെയാണെന്ന് നോക്കാം...
ജ്യോതിഷപ്രകാരം ദേവഗുരു വ്യാഴം മെയ് 14 ന് രാത്രിയിൽ വൃശ്ചികം വിട്ട് മിഥുന രാശിയിൽ പ്രവേശിക്കും. ഒരു വർഷം വ്യാഴം ഈ രാശിയിൽ തുടരും.
ജൂലൈ 26 ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും. ജൂലൈ 26 മുതൽ വ്യാഴത്തിന്റെയും ശുക്രന്റെയും സംഗമം ഉണ്ടാകും. അത് ഒരു മാസം നീണ്ടുനിൽക്കും. ഈ കാലയളവിൽ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും.
കുംഭം (Aquarius): ഈ രാശിക്കാർക്ക് ഗജലക്ഷ്മി രാജയോഗം വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ അഞ്ചാം ഭാവത്തിൽ ഉണ്ടാകുന്ന വ്യാഴ-ശുക്ര സംയോഗം ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് വിജയം നൽകും. തൊഴിൽരഹിതർക്ക് അവർ ആഗ്രഹിക്കുന്ന ജോലി, ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആളുകൾക്ക് ഇത് ഒരു സുവർണ്ണ സമയമായിരിക്കും. ജീവിതത്തിൽ സമാധാനം ഉണ്ടാകും. ശമ്പളം വർദ്ധിച്ചേക്കാം
ചിങ്ങം (Leo): വ്യാഴ-ശുക്ര സംയോഗം നിങ്ങൾക്ക് അനുകൂലമായിരിക്കും. വളരെക്കാലമായി നിങ്ങളെ അലട്ടുന്ന ഒരു കാര്യത്തിന് ജൂലൈയിൽ ഒരു പരിഹാരം കണ്ടെത്താൻ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മെച്ചപ്പെടും. നിങ്ങൾക്ക് നിരവധി വരുമാന സ്രോതസ്സുകൾ ഉണ്ടാകും, അതുവഴി നിങ്ങൾ സമ്പാദിക്കുന്നതിൽ വിജയിക്കും, ജോലിസ്ഥലത്തെ മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരാകും. നിങ്ങളുടെ സമർപ്പണം കാണുമ്പോൾ അവർ നിങ്ങൾക്ക് വലിയ ഉത്തരവാദിത്തങ്ങൾ നൽകിയേക്കാം.
മിഥുനം (Gemini): ഈ രാശിയുടെ ഒന്നാം ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നതിനാൽ കുട്ടികളിൽ നിന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, ജീവിതത്തിൽ നിരവധി വരുമാന സ്രോതസ്സുകൾ തുറക്കാൻ കഴിയും, മീഡിയ, മാർക്കറ്റിംഗ്, സൃഷ്ടിപരമായ ജോലികൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഇൻക്രിമെന്റിനൊപ്പം സ്ഥാനക്കയറ്റവും ലഭിക്കും. ആഡംബര വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം, കുടുംബത്തോടൊപ്പം എവിടെയെങ്കിലും ഒരു നീണ്ട ടൂർ പോകാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)