വ്യാഴത്തിൻറെയും ചന്ദ്രൻറെയും കൂടിച്ചേരലിൻറെ ഫലമായി ഏപ്രിൽ രണ്ടിന് ഗജകേസരി യോഗം രൂപം കൊള്ളും. ഇത് ചില രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.
ഗജകേസരി യോഗം ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകും. സാമ്പത്തിക സ്ഥിതിയിൽ വലിയ വളർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവം ശമ്പള വർധനവും ഉണ്ടാകും.
ഏപ്രിൽ രണ്ടിന് ഗജകേസരി യോഗം രൂപപ്പെടുന്നതോടെ ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം. ഇവർക്ക് ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അറിയാം.
ഗജകേസരി യോഗത്തിലൂടെ ഇടവം രാശിക്കാർക്ക് പല ഗുണകരമായ കാര്യങ്ങളും സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ആത്മവിശ്വാസം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും.
കർക്കടക രാശിക്കാർക്ക് ഗജകേസരി യോഗത്തിലൂടെ വലിയ നേട്ടങ്ങൾ വന്നുചേരും. ഏപ്രിൽ രണ്ടിന് ശേഷം ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ഇരട്ടിലാഭം നേടാനാകും. പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കും.
ചിങ്ങം രാശിക്കാർക്ക് ഗജകേസരി യോഗത്തിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. ജോലി, ബിസിനസ് എന്നിവയിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ശുഭകരമായ ഫലങ്ങൾ ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികം മികച്ചതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)