Weekly Horoscope: മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയിലാണ് നമ്മളിപ്പോൾ. 12 രാശിക്കാർക്കും ഈ ആഴ്ച അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ ഉണ്ടാകും.
12 രാശികളിൽ 3 രാശികൾക്ക് അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. കാരണം ശുക്രൻ മീനം രാശിയിൽ പ്രവേശിക്കുകയാണ്. ശുക്രന്റെ രാശിമാറ്റത്തോടെ മാളവ്യ രാജയോഗം രൂപപ്പെടുന്നു. ഇത് മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ കൊണ്ടുവരുന്നു. മാളവ്യരാജയോഗത്തിനൊപ്പം നീചഭംഗ രാജയോഗവും ലക്ഷ്മി നാരായണ രാജയോഗവും രൂപപ്പെടുന്നു.
മേടം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളുടെയും ഗുണഫലങ്ങൾ ലഭിക്കും. ജോലിയിൽ വലിയ ഉയരത്തിലേക്കെത്താനാകും. നിരവധി നേട്ടങ്ങളും സ്വന്തമാക്കാനാകും. ആത്മവിശ്വാസം വർധിക്കും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. ബിസിനസിൽ ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയിൽ ജീവിതത്തിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ബിസിനസിൽ സാമ്പത്തിക നേട്ടമുണ്ടാകും. ഏറ്റെടുത്ത ജോലികളിൽ കൃത്യമായി പൂർത്തിയാക്കാനാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. പ്രണയിതാക്കൾക്കും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യം തൃപ്തികരമായിരിക്കും. ആത്മവിശ്വാസം വർധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. ജോലിയിൽ മേലുദ്യോഗസ്ഥന്റെ പ്രശംസ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണിത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)