Shani Transit: കരിയറിൽ ഉയർച്ച, സാമ്പത്തിക സ്ഥിതിയിലും മാറ്റം; ജൂണിലെ ശനിയുടെ ഈ മാറ്റം 3 രാശികൾക്ക് ഭാ​ഗ്യം

ശനിയുടെ ചലത്തിലുണ്ടാകുന്ന മാറ്റങ്ങൾ 12 രാശികൾക്കും നല്ല ഫലങ്ങളും ദോഷ ഫലങ്ങളും നൽകും. മാർച്ച് 29ന് ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് പ്രവേശിച്ചു. രണ്ടര വർഷത്തിന് ശേഷമാണ് ശനിയുടെ രാശിമാറ്റം.

 

ശനി ഏപ്രിൽ മാസത്തിൽ അതിന്റെ നക്ഷത്രത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉത്രട്ടാതി നക്ഷത്രത്തിലാണ് ശനി ഇപ്പോൾ സഞ്ചരിക്കുന്നത്. ജൂണിൽ ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് ശനി എത്തുകയാണ്.

 

 

1 /5

ജൂൺ 7ന് വൈകിട്ട് 4.45 നാണ് ശനി ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്നത്. ഏതൊക്കെ രാശികൾക്ക് ഇത് ​ഗുണം ചെയ്യുമെന്ന് നോക്കാം.   

2 /5

മിഥുനം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങളുണ്ടാകുന്ന സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഉയരത്തിലെത്താൻ സാധിക്കും. സമ്മർദ്ദം കുറയും. നിങ്ങളുടെ ആ​ഗ്രഹങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.   

3 /5

കന്നി രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പ്രണയജീവിതത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും. ബിസിനസിൽ ധാരാളം നല്ല മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. എല്ലാ മേഖലയിലും വിജയം കണ്ടെത്താൻ സാധിക്കും. ജോലിയിൽ പ്രമോഷനുള്ള സാധ്യതയുണ്ട്.   

4 /5

കുംഭം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണിത്. ആരോഗ്യം തൃപ്തികരമായിരിക്കും.കരിയറിൽ വലിയ പുരോ​ഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലമാണിത്. വിദേശ ജോലിക്കുള്ള സാധ്യതയുണ്ട്. വസ്തു, വാഹനം തുടങ്ങിയവ വാങ്ങാൻ യോ​ഗമുണ്ടാകും.

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola