വേദ ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം എല്ലാ രാശിക്കാരിലും വിവിധ തരത്തിലുള്ള സ്വാധീനം ചെലുത്തുന്നു.
സൂര്യനും ശുക്രനും 45 ഡിഗ്രിയിൽ വരുന്നതിനാൽ അർദ്ധകേന്ദ്ര യോഗം രൂപപ്പെടും. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
12 രാശിക്കാരിൽ മൂന്ന് രാശിക്കാർക്കാണ് അർദ്ധകേന്ദ്ര യോഗത്തിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാകുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് നേട്ടങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് ധനയോഗം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പഠനത്തിലും ജോലിയിലും അനുകൂല കാര്യങ്ങൾ സംഭവിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
കർക്കടക രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. സമൂഹത്തിൽ നിന്ന് ആദരവും സ്നേഹവും ലഭിക്കും. സമ്പത്ത് ഇരട്ടിയാകും. പ്രതീക്ഷിക്കാത്ത വിധത്തിൽ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
അർദ്ധകേന്ദ്ര യോഗത്തിലൂടെ വൃശ്ചികം രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിലധികം വളരും. ബിസിനസിൽ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളുണ്ടാകും. ഉത്തരവാദിത്തങ്ങൾ കൃത്യമായി കൈകാര്യം ചെയ്യും.ആരോഗ്യം മികച്ചതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)