ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ബുധൻ അറിയപ്പെടുന്നത്. നവംബർ 27ന് ബുധൻ തുലാം രാശിയിൽ ഉദിക്കും.
തുലാം രാശിയിലെ ബുധൻറെ ഉദയം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാൽ, ചില രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങൾ കൊണ്ടുവരും.
ബുധൻറെ ഉദയം ഏതെല്ലാം രാശിക്കാർക്കാണ് നേട്ടങ്ങൾ നൽകുന്നതെന്ന് അറിയാം. ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല നേട്ടങ്ങളുണ്ടാകും.
ബുധൻറെ ഉദയം കർക്കിടകം രാശിക്കാരുടെ ജീവിതത്തിൽ നിരവധി അനുഗ്രഹങ്ങൾ നൽകും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും.
ധനു രാശിക്കാർക്ക് ബുധൻറെ ഉദയം ലാഭകരമായ നേട്ടങ്ങളുണ്ടാക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. ആരോഗ്യം മികച്ചതാകും.