Jupiter Transit 2025: ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും.
വ്യാഴത്തിൻറെ രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. മിഥുനം രാശിയിൽ നിന്ന് കർക്കടകം രാശിയിലേക്ക് വ്യാഴം പ്രവേശിക്കുന്നത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ജീവിതത്തിൽ ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
കർക്കടകം രാശിക്കാർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. നേട്ടങ്ങൾ തേടിയെത്തും. അവിവാഹിതർക്ക് വിവാഹത്തിൻറെ കാര്യത്തിൽ തീരുമാനമാകും.
ധനു രാശിക്കാർക്ക് നിക്ഷേപത്തിന് അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലിയിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് കരിയറിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജോലിയിൽ ഗുണകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും.
ഇടവം രാശിക്കാർക്ക് ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം.
കന്നി രാശിക്കാർക്ക് തൊഴിലിൽ നല്ല മാറ്റങ്ങളുണ്ടാകും. ബിസിനസുകാർക്ക് ലാഭം വർധിക്കും. പങ്കാളിയുമായുള്ള ബന്ധം മികച്ചതാകും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അതിനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാനാകും.