Mahalakshmi Yog 2025: മഹാലക്ഷ്മിയോ​ഗം ഈ രാശിക്കാ‍ർക്ക് നൽകും അപാരമായ സമ്പത്ത്; ഈ മൂന്ന് രാശിക്കാർ കോടീശ്വരന്മാരാകും, നിങ്ങളുമുണ്ടോ?

മഹാലക്ഷ്മിയോഗം മൂന്ന് രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു. ഇവർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

  • Jun 21, 2025, 12:24 PM IST
1 /6

വേദ ജ്യോതിഷ പ്രകാരം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. ഓരോ രാശിയിൽ നിന്നും രണ്ടര ദിവസത്തിൽ മറ്റ് രാശിയിലേക്ക് ചന്ദ്രൻ സഞ്ചരിക്കുന്നു. ജൂൺ അവസാനത്തോടെ ചന്ദ്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ച് ചൊവ്വയുമായി സംയോജിച്ച് രാജയോഗം രൂപം കൊള്ളും.

2 /6

മഹാലക്ഷ്മി യോഗത്തിൻറെ ഫലമായി ചില രാശിക്കാർക്ക് വലിയ ഭാഗ്യം വരും. സമ്പത്ത്, തൊഴിൽ എന്നിവയിൽ വലിയ ശുഭഫലങ്ങളുണ്ടാകും. മഹാലക്ഷ്മിയോഗം ഏതെല്ലാം രാശിക്കാർക്കാണ് വലിയ ഭാഗ്യം കൊണ്ടുവരുന്നതെന്ന് അറിയാം.

3 /6

വേദ ജ്യോതിഷ പ്രകാരം 2025 ജൂൺ 29ന് രാവിലെ 6.33ന് ആണ് ചന്ദ്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ച് ജൂലൈ ഒന്നുവരെ ചിങ്ങം രാശിയിൽ തുടരുന്നത്. ചന്ദ്രൻറെയും ചൊവ്വയുടെയും സംയോഗത്തിലൂടെ 54 മണിക്കൂറാണ് മഹാലക്ഷ്മി യോഗം നിലനിൽക്കുക.

4 /6

മിഥുനം രാശിക്കാർക്ക് മഹാലക്ഷ്മിയോഗത്തിലൂടെ ജീവിതത്തിൽ വലിയ ഉയർച്ചയുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ആത്മവിശ്വാസം വർധിക്കും. മാനസിക സമ്മർദ്ദം കുറയും. ബിസിനസിൽ അപ്രതീക്ഷിത ലാഭം ഉണ്ടാകും. ജീവിതത്തിൽ പുരോഗതിയുടെ നാളുകളായിരിക്കും.

5 /6

തുലാം രാശിയിൽ മഹാലക്ഷ്മിയോഗം വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിരവധി ഗുണഫലങ്ങൾ ഈ യോഗത്തിലൂടെ തുലാം രാശിക്കാർക്ക് ലഭിക്കും. സാമ്പത്തികമായി വലിയ വളർച്ചയുണ്ടാകും. വരുമാനം വർധിക്കും. കടങ്ങൾ വീട്ടാനാകും. സമൂഹത്തിൽ ആദരവ് ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

6 /6

മീനം രാശിക്കാർക്ക് മഹാലക്ഷ്മി യോഗത്തിലൂടെ വലിയ നേട്ടങ്ങളുണ്ടാകുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. പുതിയ വരുമാന സ്രോതസുകളുണ്ടാകും. ബിസിനസിൽ ലാഭം വർധിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola