വേദ ജ്യോതിഷ പ്രകാരം, നിഴൽ ഗ്രഹങ്ങളായാണ് രാഹുവും കേതുവും കണക്കാക്കപ്പെടുന്നത്. രാഹുവിൻറെയും കേതുവിൻറെയും മാറ്റങ്ങൾ ഓരോ രാശിക്കാരിലും പലവിധത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകും.
രാഹുവും കേതുവും മെയ് 18ന് സംക്രമിക്കുന്നത് എല്ലാ രാശികളിലും വിവിധ മാറ്റങ്ങളുണ്ടാക്കും. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ് സംക്രമണം നടത്തുന്നത്. ഇത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
മേടം രാശിക്കാർക്ക് നേട്ടങ്ങളുടെ കാലമാണ്. സമൂഹത്തിൽ പ്രശസ്തിയും അംഗീകാരങ്ങളും തേടിയെത്തും. സമ്പത്ത് വർധിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും.
മിഥുനം രാശിക്കാർക്ക് വലിയ സാമ്പത്തിക വളർച്ചയുണ്ടാകും. പരീക്ഷയിൽ മികച്ച വിജയം ഉണ്ടാകും. തൊഴിൽ രംഗത്ത് വളർച്ചയുണ്ടാകും.
ധനു രാശിക്കാർക്ക് ജീവിതത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കും. ജോലിയിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും.
വൃശ്ചികം രാശിക്കാരെ അപ്രതീക്ഷിത നേട്ടങ്ങൾ തേടിയെത്തും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
കന്നി രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. പരീക്ഷകളിൽ വിജയിക്കും. സാമ്പത്തികം മെച്ചപ്പെടും. ജോലിയിൽ ഉയർച്ചയുണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)