നവംബർ മാസത്തിൽ കുംഭം രാശിയിൽ രാഹുവും തുലാം രാശിയിൽ ശുക്രനും ഒന്നിക്കുന്നു.
നവംബർ 25ന് ചൊവ്വാഴ്ച ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും. ഇതിൻറെ ഫലമായി ഉണ്ടാകുന്ന നവപഞ്ചമ രാജയോഗത്തിൻറെ ഫലമായി 12 രാശികളിലും സ്വാധീനം ചെലുത്തും.
നവപഞ്ചമയോഗം മൂന്ന് രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. ഏതെല്ലാം രാശിക്കാർക്കാണ് നവപഞ്ചമ രാജയോഗത്തിലൂടെ വലിയ നേട്ടം വരുന്നതെന്ന് അറിയാം.
തുലാം രാശിക്കാർക്ക് നവപഞ്ചമ രാജയോഗത്തിലൂടെ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. മംഗളകാര്യങ്ങൾ സംഭവിക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണും.
ധനു രാശിക്കാർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാകും. ചിലവുകൾ വർധിക്കുമെങ്കിലും അതിനനുസരിച്ച് വരുമാനവും വർധിക്കും. ബിസിനസുകാർക്ക് അനുകൂല സമയമാണ്.
കുംഭം രാശിക്കാർക്ക് അനുകൂല മാറ്റങ്ങളുണ്ടാകും. ജോലിയിൽ പ്രമോഷൻ ലഭിക്കും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. വിദേശയാത്രയ്ക്ക് അനുകൂല സമയം. അത്ഭുതപ്പെടുത്തുന്ന വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)