Chaturgraha Yoga: മീനത്തിൽ അത്യപൂർവ്വ ഗ്രഹസംഗമം: ചതുർ​ഗ്രഹ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ഭാഗ്യപ്പെരുമഴയും ഇരട്ടി നേട്ടവും

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവും വലിയ പ്രാധാന്യമുള്ളതാണ്. ചില രാശിക്കാർക്ക് ഇത് അപ്രതീക്ഷിതവും ഐശ്വര്യപൂർണ്ണവുമായ നേട്ടങ്ങളാണ് നൽകുന്നത്. ആരോഗ്യവും സമ്പത്തും വിജയവും ഒരേപോലെ തേടിയെത്തുന്ന ഒരു കാലയളവാണിത്. 

 

നിലവിൽ ശനി മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. പിന്നാലെ ഏപ്രില്‍ 2-ന് ചൊവ്വയും ഏപ്രില്‍ 11-ന് ബുധനും മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതേ സമയം ചന്ദ്രനും മീനത്തിൽ എത്തുന്നതോടെ ആ രാശിയിൽ അതീവ ശുഭകരമായ ഒരു 'ചതുർഗ്രഹയോഗം' രൂപപ്പെടുന്നു. ഈ അപൂർവ്വ ഗ്രഹസംഗമം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കും. ഏതൊക്കെയാമ് ആ രാശികളെന്ന് നോക്കാം.

 

1 /6

കന്നി രാശിക്കാരായ വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച മുന്നേറ്റം നടത്താനാകും. മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാനും സാധിക്കും. ശത്രുക്കളുടെ ശല്യം കുറയുന്നതോടൊപ്പം സാമ്പത്തികമായി വലിയ നേട്ടങ്ങളും ഇവരെ തേടിയെത്തും. ഓഹരി വിപണിയിലോ മറ്റ് നിക്ഷേപങ്ങളിലോ ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. പുതിയ വാഹനം, വസ്തു എന്നിവ സ്വന്തമാക്കാനാകും. എന്നാൽ പണമിടപാടുകളിലും കടം കൊടുക്കുന്നതിലും വാങ്ങുന്നതിലും അതീവ ജാഗ്രത വേണം.  

2 /6

‌ചിങ്ങം രാശിക്കാരായ ഉദ്യോഗസ്ഥർക്ക് ഇത് സുവർണ്ണകാലമായിരിക്കും. തൊഴിലിടത്തിലെ മികവും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള വൈദഗ്ധ്യവും മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റാൻ സഹായിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ വിജയമുണ്ടാകും. സാമ്പത്തികമായി നില മെച്ചപ്പെടുത്താൻ സാധിക്കും. അപ്രതീക്ഷിത ധനലാഭത്തിനും സാധ്യതയുണ്ട്. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകും.  

3 /6

തുലാം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ വ്യക്തിത്വം കൂടുതൽ ആകർഷകമാവുകയും ഏത് പ്രതിസന്ധിയെയും ബുദ്ധിപൂർവ്വം തരണം ചെയ്യാൻ സാധിക്കും. സമൂഹത്തിൽ ബഹുമാനവും അംഗീകാരവും തേടിയെത്തും. ബിസിനസ് രംഗത്തുള്ളവർക്ക് മികച്ച ലാഭം നേടാനാകും. അനാവശ്യമായ ചിലവുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. വിദേശയാത്രയ്ക്ക് ആഗ്രഹിക്കുന്നവർക്ക് ഈ കാലയളവ് അനുകൂലമാണ്.   

4 /6

ധനു രാശിക്കാർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത്യപൂർവ്വമായ ഭാഗ്യമാറ്റങ്ങളുണ്ടാകും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കുന്നതിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കും. തൊഴിൽ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. സഹപ്രവർത്തകരുടെയോ സുഹൃത്തുക്കളുടെയോ പൂർണ്ണ പിന്തുണയുണ്ടാകും. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുകൂലമായ സമയമാണിത്. ജോലി സംബന്ധമായ യാത്രകൾ വലിയ വിജയത്തിലെത്തും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.   

5 /6

കുംഭം രാശിക്കാർക്ക് ജീവിതത്തിന്റെ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങലുണ്ടാകും. കരിയറിൽ അപ്രതീക്ഷിതമായ സ്ഥാനക്കയറ്റമോ മികച്ച നേട്ടങ്ങളോ തേടിയെത്താം. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണിത്. വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കുന്നതിലൂടെ സാമ്പത്തിക നില കൂടുതൽ ഭദ്രമാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കും.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola