Saturn Retrograde 2025: ശനിയുടെ ചലനത്തിലെ മാറ്റം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പലതരത്തിൽ മാറ്റങ്ങലുണ്ടാക്കും. നല്ല മാറ്റങ്ങളും മോശമായതും ഒക്കെ ജീവിതത്തിൽ സംഭവിച്ചെന്നിരിക്കാം.
മാർച്ച് 29ന് ശനി മീനം രാശിയിൽ പ്രവേശിച്ചു. നേർരേഖയിൽ സഞ്ചരിക്കുന്ന ശനി ജൂലൈ മാസത്തിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. 139 ശനി ഇതേ രീതിയിൽ സഞ്ചരിക്കും.
12 രാശികളിൽ മൂന്ന് രാശികൾക്കാണ് ശനിയുടെ വക്രഗതിയിലൂടെ ഗുണാനുഭവമുണ്ടാകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങുന്നതോടെ മിഥുനം രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ പലമാറ്റങ്ങളുമുണ്ടാകും. ജോലിയിലും കരിയറിലും നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉയർച്ചയുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾക്കുണ്ടാകും. ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണിത്. ആരോഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്.
കര്‍ക്കടകം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾക്ക് കാരണമാകും. ജോലി, ബിസിനസ് എന്നിവയിൽ നേട്ടങ്ങൾ കൊയ്യും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തിപ്പെടും. നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാനാകും. കരിയറിൽ പുരോഗതിയുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.
മകരം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി ശക്തമാകും. ആഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കാൻ സാധിക്കും. കരിയറിൽ നേട്ടമുണ്ടാക്കാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.